പി.സി ജോര്‍ജിന് ബി.ജെ.പി സംരക്ഷണം നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്ക് ഇരുത്താമെന്ന് വിചാരിക്കേണ്ട. പി.സി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമെങ്കില്‍ പി.സിയേക്കാള്‍ മ്‌ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോള്‍ നടപടിയുണ്ടായില്ലെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയതെന്നും കെ. സുരേന്ദ്രന്‍.
വിദ്വേഷ പ്രസംഗത്തില്‍ ജനപക്ഷം നേതാവ് പി.സി ജോര്‍ജിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് മാറിയിരുന്നു.
കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ പി.സി ജോര്‍ജ് വീട്ടില്‍ നിന്ന് കടന്ന മാരുതി എസ് ക്രോസ് കാര്‍ ബന്ധുവായ ഡൈജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ഡെജോയുടെ ഫോണ്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫാണ്. എന്നാല്‍ പി.സി ജോര്‍ജ് ഒളിവില്‍ അല്ലെന്നും പിണറായിയുടെ പൊലീസിന് അദ്ദേഹം പിടികൊടുക്കില്ലെന്നും പി.സി ജോര്‍ജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.