സണ്ണി ഡിയോള്‍   
Around us

ഡ്യൂപ്പ് എംപിയെ വെച്ച സണ്ണി ഡിയോളിന് പരിഹാസവര്‍ഷം; പ്രതിനിധിയല്ല പിഎ ആണെന്ന് നടന്‍  

THE CUE

ജനങ്ങളോട് ഇടപെഴകാന്‍ സിനിമയിലെ സ്റ്റണ്ട്/ബോഡി ഡബിള്‍ ശൈലിയില്‍ ആളെ നിയോഗിച്ച ബിജെപി എംപി സണ്ണി ഡിയോള്‍ രൂക്ഷവിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഗുര്‍ദാസ്പൂരിലെ ഓഫിസിലേക്ക് പേഴ്‌സണല്‍ അസിസ്റ്റന്റിനെ നിയോഗിക്കുകയാണുണ്ടായതെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഇപ്പോള്‍. ജോലിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോഴും പാര്‍ലമെന്റില്‍ പോകുമ്പോഴും കാര്യങ്ങള്‍ നടത്താന്‍ 'അസിസ്റ്റന്റിനെ' വെച്ചു എന്നാണ് സണ്ണി ഡിയോളിന്റെ വാദം.

എന്തെങ്കിലും കാരണം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും തരത്തില്‍ തടസപ്പെടാതിരിക്കാനോ വൈകാതിരിക്കാനോ വേണ്ടിയും ദിവസേന കാര്യങ്ങള്‍ അറിയുകയുമായിരുന്നു ലക്ഷ്യം.
സണ്ണി ഡിയോള്‍

വിവാദം ദൗര്‍ഭാഗ്യകരമാണെന്നും നടന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോക്‌സഭാംഗത്തിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ താന്‍ 'പ്രതിനിധിയെ' ചുമതലപ്പെടുത്തുകയാണെന്ന് അറിയിച്ചുകൊണ്ട് സണ്ണി ഡിയോള്‍ പുറത്തുവിട്ട കത്ത് ഇന്നലെ വൈറലായിരുന്നു. ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിഷയങ്ങളില്‍ ഇടപെടാനും യോഗങ്ങളില്‍ പങ്കെടുക്കാനും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രധാനകാര്യങ്ങള്‍ നടപ്പിലാക്കാനും സുപീന്ദര്‍ സിങ്ങ് എന്നയാളെ ചുമതലപ്പെടുത്തുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് ബിജെപി എംപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗമെത്തി. സണ്ണി ഡിയോള്‍ വോട്ടര്‍മാരെ ചതിച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

പൊതുജനത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സെലിബ്രിറ്റികളെ അവരുടെ താരപ്പൊലിമ മുതലെടുക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രംഗത്തിറക്കുകയാണ് പാര്‍ട്ടികള്‍. ഇക്കൂട്ടരേക്കൊണ്ട് ജനജീവിതത്തിന് ഒരു ഗുണവുമില്ല. നമുക്കൊരു പാഠമാണിത്.
പ്രശാന്ത് ഭൂഷണ്‍

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

SCROLL FOR NEXT