Around us

അങ്ങയെ തോല്‍പ്പിച്ചത് ഞങ്ങള്‍, ശപിച്ച് പോകരുത്: ഇ ശ്രീധരനോട് ബിജെപിയിലേക്ക് മടങ്ങി വരണമെന്ന് പി.ആര്‍ ശിവശങ്കര്‍

സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് അറിയിച്ച തീരുമാനം മാറ്റണമെ്‌ന് ഇ ശ്രീധരനോട് ബിജെപി നേതാവ് പി ആര്‍ ശിവശങ്കരന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

ശ്രീധരനെപ്പോലെ സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കുമെന്നും ശിവശങ്കര്‍ കുറിച്ചു. തോറ്റത് ശ്രീധരനല്ലെന്നും അഴിമതി രഹിത സംസ്‌കാരത്തിന്റെ രാഷ്ട്രീയമാണെന്നും ശ്രീധരന്‍ ബിജെപിയിലേക്ക് മടങ്ങി വരണമെന്നും ശിവശങ്കര്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ഇ ശ്രീധരന്‍ അറിയിച്ചത്.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പിഠിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞു.ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തെക്കാള്‍ കൂടുതലായി തനിക്ക് പല കാര്യത്തിലും നാടിനെ സേവിക്കാന്‍ സാധിക്കുന്നുണ്ട്. കെ. റെയില്‍ നാടിന് ഉപകാരപ്പെടില്ലെന്നും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ. ശ്രീധരന്‍.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് 3859 വോട്ടിനാണ് ഇ. ശ്രീധരന്‍ പാലക്കാട് പരാജയപ്പെട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപെട്ട ശ്രീധരൻ സർ, മാപ്പ്..

ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു,

അല്ലെങ്കിൽ ഞങ്ങൾ തോൽപ്പിച്ചു.

തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്..

ഞങ്ങൾക്ക് അങ്ങയെ വേണം..തിരിച്ചുവരൂ ശ്രീധരൻ സർ..

ഞങ്ങൾക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാർത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തിൽ.. വഴിയറിയാതുഴലുന്ന പാർത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാർമിക പിൻബലമായി.. അങ്ങ് വേണം.

അധർമ്മത്തിനെതിരായ യുദ്ധത്തിൽ പിതാമഹനും , ഗുരുവിനുമെതിരെയാനെകിൽ പോലും , ബന്ധുക്കൾക്കും, അനുജ്ഞമാർക്കുമെതിരാണെങ്കിൽ കൂടി,

ഒരു കാലാൾപടയായി ഞങ്ങൾ ഇവിടെയുണ്ട്.. ജയിക്കുംവരെ.. അല്ലെങ്കിൽ മരിച്ചുവീഴുംവരെ..

അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരുച്ചു വരൂ ശ്രീധരൻ സർ.. ഞങ്ങൾക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ..

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT