Around us

'നാളിതുവരെയുള്ള ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാം'; കോടിയേരിയെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബി. ഗോപാലകൃഷ്ണന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷണം. നാളിതുവരെയുള്ള ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണോ ചൈന വേണോ എന്ന സംശയം തീര്‍ക്കാനും, പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ഇതിലൂടെ കോടിയേരിക്ക് കഴിയുമെന്നാണ് ഗോപാലകൃഷ്ണന്റെ വാദം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവ് ആര്‍എസ്എസ് അനുഭാവിയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ലേഖനത്തില്‍ ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലക് ആണെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. എന്നാല്‍ സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെറുപ്പകാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്ന് ബിജെപി മുഖപത്രമായ ജന്‍മഭൂമിയില്‍ പരാമര്‍ശം വന്നു. ഇക്കാര്യം എസ്ആര്‍പി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് കോടിയേരിയെ ഗോപാലകൃഷ്ണന്‍ ആര്‍എസ്എസിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോടിയേരി ബാലകൃഷ്ണനെ RSS ലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും, ഇന്ത്യ വേണോ, ചൈന വേണോ എന്ന സംശയം തീര്‍ക്കാനും, പോളിറ്റ് ബ്യൂറോ അംഗം SRPയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും RSS ല്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയും. RSS കാരനായിരുന്നുവെന്ന് SRP അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ AKG സെന്ററിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ള വരും എന്നതാണ് RSS ന്റെ കാഴ്ചപ്പാട്.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT