Around us

'ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തു'; ജോസ് കെ മാണിക്കെതിരെ ബിജുരമേശ്

കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ബിജു രമേശ്. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ. മാണി സംസാരിച്ചത്. ആദ്യം ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് പറഞ്ഞു.

'എന്നെ വലിയ രീതിയില്‍ ഉപദ്രവിച്ചിരുന്നു. കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി, അറസ്റ്റ് ചെയ്യാന്‍ നോക്കി. കോണ്‍ഗ്രസില്‍ നിന്ന് ആരും വാഗ്ദാനങ്ങളുമായി സമീപിച്ചിട്ടില്ല. പി.സി.ജോര്‍ജ് പിന്തുണ അറിയിച്ചിരുന്നു. എന്നെ ആരും പ്രേരിപ്പിച്ചിട്ടല്ല കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയോ, അടൂര്‍ പ്രകാശുമായോ ഇക്കാര്യം സംസാരിച്ചിട്ടില്ല.'

ബാര്‍ അസോസിയേഷന്റെ മീറ്റിങിലിരിക്കുന്ന സമയത്താണ് ജോസ് കെ. മാണി വിളിക്കുന്നത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന കേരള കോണ്‍ഗ്രസിന്റെ അന്വഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജോസ് കെ മാണി പക്ഷമായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാണിയെ കുടുക്കാന്‍ പി. സി ജോര്‍ജുമായും, ആര്‍.ബാലകൃഷ്ണപിള്ളയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT