ബിബിസി റിപ്പോർട്ട്  
Around us

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം; അമിതാഭ് ബച്ചന്‍,രജനികാന്ത്,ഷാരൂഖ് ഖാൻ ഉൾപ്പടെ ഇന്ത്യയിലെ സൂപ്പർ താരങ്ങളെ പേരെടുത്ത് വിമർശിച്ച് ബിബിസി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാത്ത ഇന്ത്യയിലെ മുൻനിര നടന്മാരെ പേരെടുത്ത് വിമർശിച്ച് ബിബിസി റിപ്പോർട്ട്.മലയാള സിനിമാ മേഖലയ്ക്കപ്പുറത്തേക്ക് ചർച്ചയായ വിഷയത്തിൽ സൂപ്പർ താരങ്ങൾ എന്ത് കൊണ്ട് മൗനം തുടരുന്നെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു. തമിഴ് സിനിമാ താരങ്ങളായ കമല്‍ ഹാസന്‍, വിജയ്, രജനികാന്ത്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നീ താരങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിഞ്ഞ ഭാവം നടിച്ചിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. താരങ്ങളുടെ മൗനം ഇത് ആദ്യമായല്ല, ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റ് ആരംഭിച്ച സമയത്തും ഈ സൂപ്പര്‍ താരങ്ങള്‍ പ്രതികരിച്ചില്ലെന്നും ബിബിസി വിമർശിക്കുന്നുണ്ട്.

തിരക്കഥാകൃത്തും ഡബ്ള്യുസിസി അംഗവുമായ ദീദി ദാമോദരന്റെ പ്രതികരണവും ബിബിസി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാളത്തിലെ പ്രധാന നടൻമാർ ഹീറോയിക് സ്റ്റാന്‍ഡ് എടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും, മോഹന്‍ലാലും മമ്മൂട്ടിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചെങ്കിലും സിനിമ വ്യവസായത്തെ ദ്രോഹിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ താഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്ര രൂക്ഷമാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടിനെ വളരെ ലാഘവത്തോടെയാണ് സൂപ്പര്‍ താരങ്ങള്‍ കണ്ടിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്നും ദീദി ദാമോദരൻ പ്രതികരിക്കുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്ന കാര്യങ്ങൾ മലയാള സിനിമ വ്യവസായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നമല്ല, രാജ്യത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടാത്ത സ്ത്രീകള്‍ സിനിമ മേഖലയില്‍ ഇല്ലെന്നാണ് സിനിമ നിരൂപകയായ ശുഭ്ര ഗുപ്ത പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സിനിമ വ്യവസായത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനും കാരണമായിട്ടുണ്ട്.

തെലങ്കാനയില്‍ രണ്ട് വര്‍ഷമായി വെളിച്ചം കാണാതിരിക്കുന്ന സിനിമ മേഖലയിലെ സമാന രീതിയിലുള്ള റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തമിഴ്, കന്നഡ സിനിമയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളെ ഇതിനകം നിരവധിപേര്‍ സമീപിച്ചു. ബംഗാള്‍ സിനിമ മേഖലയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?

തെരുവില്‍ ആ ജോലി ചെയ്താണ് കരിയര്‍ തുടങ്ങിയത്: ഹിപ്പ് ഹോപ്പ് ആദി

പാട്ടും ഡാന്‍സും ഫൈറ്റുമില്ലാതെ സിനിമ വിജയിക്കുമെന്ന് 'കിഷ്‌കിന്ധാ കാണ്ഡം തെളിയിച്ചു': വിജയരാഘവന്‍

SCROLL FOR NEXT