Around us

ടിആര്‍പി തട്ടിപ്പ്: വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി ബാര്‍ക്

റിപ്പബ്ലിക് ടി.വി അടക്കമുള്ള ചാനലുകള്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ നടത്തിയ കൃത്രിമം പുറത്ത് വന്ന പശ്ചാത്തലത്തില്‍ വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ച് റേറ്റിങ് ഏജന്‍സിയായ ബാര്‍ക്. മൂന്ന് മാസത്തേക്കാണ് നടപടിയെന്നും, നിലവിലെ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുകയും വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ബാര്‍ക് വ്യക്തമാക്കി.

ഹിന്ദി, റീജിയണല്‍, ഇംഗ്ലീഷ് ന്യൂസ്, ബിസിനസ് ന്യൂസ് തുടങ്ങി എല്ലാ ചാനലുകള്‍ക്കും സസ്‌പെന്‍ഷന്‍ ബാധകമാണ്. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് നടപടിക്ക് എതിരെയുള്ള റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ബാര്‍ക് നടപടി പുറത്തുവന്നത്.

തീരുമാനത്തെ സ്വാഗതം ചെയ്ത ന്യൂസ് ബ്രോഡ്കാസ്റ്റര്‍സ് അസോസിയേഷന്‍, റേറ്റിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച കാലയളവ് ബാര്‍ക്കില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടിആര്‍പി റേറ്റിംഗ് സംവിധാനത്തില്‍ തട്ടിപ്പ് നടന്നതായുള്ള പരാതിയില്‍ മുംബൈ പൊലീസ് മൂന്ന് ചാനലുകള്‍ക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്ലിക് ടി.വിക്കും രണ്ട് മറാഠി ചാനലുകള്‍ക്കും എതിരെയായിരുന്നു കേസ്. കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT