ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയ്ക്ക് മുന്‍പില്‍ തടഞ്ഞു. ഇതോടെ ഇവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇവരെ പ്രവേശിപ്പിക്കരുതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബംഗളൂരു വിക്ടോറിയ ആശുപത്രിക്ക് മുന്‍പിലാണ് നാടകീയ രംഗങ്ങള്‍. നേരത്തെ ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ രണ്ടരമണിക്കൂറിന് ശേഷം ഇ.ഡി ആസ്ഥാനത്ത് തിരികെ കൊണ്ടുവന്നു. ബിനീഷിന് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് ആശുപത്രിയിലെത്തിയ ബിനോയ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ബിനീഷിനെ മര്‍ദ്ദിച്ചോയെന്ന് സംശയമുണ്ടെന്നായിരുന്നു അഭിഭാഷകരുടെ വാദം. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലായിരിക്കും ബിനീഷിനെ ഇന്നും പാര്‍പ്പിക്കുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നാളെ കോടതിയില്‍ ഹാജരാക്കുന്ന ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നീക്കമാരംഭിച്ചിട്ടുണ്ട്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് മൂന്ന് ദിവസമായി ബിനീഷിനെ ചോദ്യം ചെയ്ത് വരികയാണ്. നാല് ദിവസത്തേക്കാണ് കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. നാളെയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
Bangalore Victoria Hospital security Staffs Stopped Binoy kodiyeri at Gate