The Hindu
Around us

‘വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ല’; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സ്വമേധയാ കേസെടുത്ത് കോടതി  

THE CUE

കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തകര്‍ന്ന് ശോചനീയാവസ്ഥയിലായിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാത്തതില്‍ സ്വമേധയാ കേസെടുത്ത് കോടതി. ആറ് റോഡുകള്‍ എടുത്ത് പറഞ്ഞ് ഇവിടങ്ങളില്‍ വാഹനമോടിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ കോര്‍പറേഷനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

കലൂര്‍ കടവന്ത്ര, തമ്മനം പുല്ലേപ്പടി, തേവര, പൊന്നുരുന്നി പാലം, ചളിക്കവട്ടം, വൈറ്റില കുണ്ടന്നൂര്‍ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. വാഹനം ഓടിക്കാന്‍ പോലും ഈ റോഡുകള്‍ യോഗ്യമല്ല.
ഹൈക്കോടതി

എറണാകുളം ജില്ലയിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ഇന്നലെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കുണ്ടും കുഴിയും നികത്തി പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടു. റോഡുകള്‍ സമയബന്ധിതമായി ശരിയാക്കില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പൊലീസിനും നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകള്‍ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT