Around us

പൊലീസ് തലപ്പത്തേക്ക് ബി സന്ധ്യയോ?, പദവിയിലെത്തിയാല്‍ സംസ്ഥാനത്തെ ആദ്യവനിതാ പൊലീസ് ചീഫ്

സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പട്ടികയില്‍ നിന്ന് ടോമിന്‍.ജെ.തച്ചങ്കരി പുറത്തായതോടെ ബി.സന്ധ്യ പൊലീസ് ചീഫ് ആകാനുള്ള സാധ്യതയേറി.ഈ മാസം 30ന് ലോക്നാഥ് ബഹ്റ പൊലീസ് ചീഫ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡി.ജി.പി ബി.സന്ധ്യയെ സര്‍ക്കാര്‍ പരിഗണിക്കുന്നത്.

യു.പി.എസ്.സിയുടെ മൂന്നംഗ പാനല്‍ തയ്യാറാക്കിയ അന്തിമ പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്തായതോടെ റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍കാന്ത്, വിജിലന്‍സ് ഡയറക്ടര്‍ കെ.സുദേഷ് കുമാര്‍ എന്നിവരാണ് അവശേഷിക്കുന്നത്. ബി.സന്ധ്യയെ പൊലീസ് ചീഫ് ആയി നിയമിച്ചാല്‍ സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും സന്ധ്യ. നിലവല്‍ അഗ്‌നി സുരക്ഷാ സേനാ മേധാവിയാണ് ബി.സന്ധ്യ. അടുത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാവുക.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 12 പേരുടെ പട്ടികയില്‍ ടോമിന്‍ ജെ.തച്ചങ്കരിക്കാണ് പ്രാമുഖ്യമുണ്ടായിരുന്നത്. മുഖ്യമന്ത്രിയോട് അടുപ്പം പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നതും തച്ചങ്കരി പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം വര്‍ധിപ്പിച്ചിരുന്നു. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ബി.സന്ധ്യ. 2013ല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടെ വിമര്‍ശിച്ച് ബി.സന്ധ്യ എഴുതിയ കവിത വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പൊലീസ് നീക്കം സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു. ആക്രമണത്തെ അതീജീവിച്ച നടിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ എഡിജിപിയായിരിക്കുമ്പോള്‍ നടപടിക്ക് സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇതാദ്യമായാണ് യുപിഎസ്സി പ്രത്യേക സമിതി രൂപീകരിച്ച് അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ ഡിജിപിയായി നിയമിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്കുള്ള നിയമനം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ബഹ്റയുടെ പിന്‍ഗാമിയായി ഡിജിപി ശ്രീലേഖ സംസ്ഥാന പൊലീസ് മേധാവിയാക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT