Around us

‘എന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു, പക്ഷേ തിരുവള്ളൂവരിനെ പോലെ രക്ഷപെടും’; ബിജെപിക്കെതിരെ രജനി  

THE CUE

ബിജെപി തന്നെ കാവി പൂശാന്‍ ശ്രമിക്കുന്നുവെന്ന് രജനികാന്ത്. രജനി ബിജെപിയില്‍ ചേരുന്നു എന്ന ആരോപണം ശക്തമായിരിക്കെയാണ് ഇത് പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള താരത്തിന്റെ പ്രതികരണം, തമിഴ് കവിയായ തിരുവള്ളൂവരിനെ കാവി പൂശാന്‍ ശ്രമിച്ചത് പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രജനി ചെന്നൈയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രജനി നിലപാട് വ്യക്തമാക്കിയത്. പൊന്‍ രാധാകൃഷ്ണന്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

കുറച്ചുനാള്‍ മുന്‍പ് തിരുവള്ളൂവരിനെ കാവിപൂശാന്‍ ശ്രമിച്ചത് പോലെ എന്റെ മേലും കാവി പൂശാനാണ് അവര്‍ ശ്രമിക്കുന്നത്, പക്ഷേ തിരുവള്ളൂര്‍ രക്ഷപെട്ടത് പോലെ തന്നെ, അവരില്‍ നിന്ന് ഞാനും രക്ഷപെടും
രജനികാന്ത്

നവംബര്‍ 2ന് ബിജെപിയുടെ തമിഴ്‌നാട് ഘടകം കാവി വസ്ത്രം ധരിച്ച ചിത്രത്തോടൊപ്പം കവിത ട്വീറ്റ് ചെയ്തിരുന്നു. തിരുവള്ളൂവരിനെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു. കമല്‍ ഹസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ്‌നാട്ടിലുള്‍പ്പെടെ ചര്‍ച്ചയാണ്. മുന്‍പ് പല തവണ ബിജെപി നേതാക്കള്‍ക്കൊപ്പം താരം വേദി പങ്കിട്ടിരുന്നു, കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചായിരുന്നു താരത്തിന്റെ നിലപാട്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT