Around us

‘ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചു’; ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലെന്നതിനാല്‍ മീഡിയ വണ്ണിന്റെ വിലക്കും പിന്‍വലിച്ചെന്ന് വി മുരളീധരന്‍ 

THE CUE

നിരുപാധിക ക്ഷമാപണം നടത്തിയതിനാലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണ വിലക്ക് പിന്‍വലിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്നതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്നീട് പിന്‍വലിച്ചതെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് അവകാശപ്പെട്ടു. ആര്‍എസ്എസ്സിനെതിരെ വാര്‍ത്ത കൊടുക്കാം, എന്നാല്‍ ജനങ്ങളില്‍ വിദ്വേഷം ഉളവാക്കുന്ന തരത്തില്‍, ജയ്ശ്രീറാം വിളിക്കാത്തവരെ മര്‍ദ്ദിച്ചു, പള്ളികള്‍ പൊളിച്ചു എന്നെല്ലാം വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് ഈ ചാനലുകള്‍ പ്രചരിപ്പിച്ചതെന്നും വി മുരളീധരന്‍ ആരോപിച്ചു. അതിനാലാണ് നടപടിയുണ്ടായതെന്നും വി മുരളീധരന്‍ വാദിക്കുന്നു.

ജനരോഷം ഭയന്ന് പിന്‍വലിച്ചതാണെന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓര്‍മ്മവരുന്നത്. നിയമം പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്. പരസ്പര വിദ്വഷേമുണ്ടാക്കുന്ന റിപ്പോര്‍ട്ടിംഗ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണ്. വാര്‍ത്താ പ്രക്ഷേപണത്തെക്കുറിച്ച് അംഗീകരിച്ചിട്ടുള്ള കേബിള്‍ ടിവി നിയമം ലംഘിച്ചതിനാണ് നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT