സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ അരുണ്‍ ബാലചന്ദ്രന്‍. തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമമെന്ന് എന്‍ഐഎക്കും കസ്റ്റംസിനും നല്‍കിയ പരാതിയുംമുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് ഫ്‌ളാറ്റ് ബുക്ക് ചെയ്‌തെന്ന് കണ്ടെത്തിയതിന് പിന്നാലെ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്ന് മാറ്റിയിരുന്നു.
ശിവശങ്കറിനെതിരെ ഗുരുതര ആരോപണമാണ് അരുണ്‍ ബാലചന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്. ഐടി സെക്രട്ടറിയാകുന്നതിന് മുമ്പേ തന്നെ സ്വപ്‌നാ സുരേഷുമായി എം ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അരുണിന്റെ പരാതിയില്‍ ഉള്ളത്. സ്വപ്നക്ക് കുറഞ്ഞ വിലക്ക് കാര്‍ വാങ്ങുന്നതിന് ശിവശങ്കര്‍ സഹായം തേടിയിരുന്നതായും അരുണ്‍ ബാലചന്ദ്രന്‍. കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക വിസിറ്റിംഗ് കാര്‍ഡ് അരുണ്‍ ബാലചന്ദ്രന്‍ ഉപയോഗിച്ചതിലും വിവാദമുണ്ടായിരുന്നു.
ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് സ്വപ്നക്ക് തിരുവനന്തപുരം ഹൈദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ ബാലചന്ദ്രന്‍ പ്രതികരിച്ചിരുന്നു. ചീഫ് സെക്രട്ടറി തല അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ശിവശങ്കറിനെതിരെ നടപടിയുണ്ടാകുമെന്നറിയുന്നു. ഫ്‌ളാറ്റ് ബുക്ക് ചെയ്യാനാവശ്യപ്പെട്ട ശിവശങ്കര്‍ അരുണ്‍ ബാലചന്ദ്രന് അയച്ച വാട്‌സ് ആപ്പ് സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി തല അന്വേഷണ റിപ്പോര്‍ട്ടും എം ശിവശങ്കറിന് എതിരാണ്. സര്‍വീസ് ചട്ടം ലംഘിച്ചെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.
നയതന്ത്ര പരിരക്ഷ ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്തിന് 9 കോടിയിലേറെ പ്രതികള്‍ സമാഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് നായരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍.