Around us

'കുഞ്ഞ് കയ്യിലെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു', സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

ഡി.എന്‍.എ പരിശോധനാ ഫലം പൊസിറ്റീവായതില്‍ സന്തോഷമറിയിച്ച് അനുപമ. ഒരു വര്‍ഷത്തില്‍ അധികമായി താന്‍ കുഞ്ഞിനെ കണ്ടിട്ടെന്നും അനുപമ. കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അനുപമ പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് മാധ്യമങ്ങളോട് അനുപമയുടെ പ്രതികരണം.

കുഞ്ഞിനെ കയ്യില്‍ കിട്ടിയാലും സമരം തുടരും. ഇതുവരെ കാര്യങ്ങള്‍ വൈകിച്ചത് പോലെ ഇനി ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും അനുപമ വ്യക്തമാക്കി. അതേസമയം പരിശോധനാ ഫലം ഔദ്യോഗികമായി അനുപമക്ക് ലഭിച്ചിട്ടില്ല. ഫലം ലഭിക്കുന്നതിനായി ഇ മെയില്‍ അയച്ചിട്ടുണ്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

അനുപമയുടെ വാക്കുകള്‍:

'ഇസ്റ്റിറ്റിയൂട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ്. അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഫോണ്‍ വിളിക്കുകയും മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ഫലം പേസിറ്റീവാണ് എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലുള്ള സന്തോഷമാണ്. ഒരു വര്‍ഷത്തില്‍ അധികമായി ഞാന്‍ കുഞ്ഞിനെ കണ്ടിട്ട്. ഈ വിഷമം അനുഭവിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതില്‍ നിന്ന് മോചനം കിട്ടിയ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ഇനി കുഞ്ഞിനെ കയ്യിലേക്ക് കിട്ടുന്ന ഒരു നിമഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്. സമരം കുഞ്ഞിനെ കയ്യില്‍ കിട്ടുന്നത് വരെ ഇങ്ങനെ തന്നെ തുടരും. കയ്യില്‍ കിട്ടിയാല്‍ നമുക്ക് വേറെയും ആവശ്യങ്ങളുണ്ടല്ലോ. അത് സമരമുറ മാറ്റി തുടരാന്‍ തന്നെയാണ് തീരുമാനം. എത്രയും പെട്ടന്ന് കുഞ്ഞിനെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ വൈകിച്ചത് പോലെ ഇനി ചെയ്യരുതെന്ന അഭ്യര്‍ത്ഥന മാത്രമെയുള്ളു. എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യിലേക്ക് തരണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ ഉള്ളത്''

തിങ്കളാഴ്ചയാണ് ആന്ധ്രയില്‍ നിന്ന് തിരിച്ചെത്തിച്ച കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തന്നെ അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ചൊവ്വാഴ്ച വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും തെളിവ് നശിപ്പിക്കുമെന്ന് ഭയമുണ്ടെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാന്‍ അനുപമ അനുവാദം ചോദിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT