സമാധാനമായി പ്രതിഷേധ റാലി നടത്താന്‍ ഡല്‍ഹി പോലീസിന്റെ അനുമതി തേടി മഹാരാഷ്ട്രയില്‍ നിന്നുള്ള ആക്ടിവിസ്റ്റ് സാകേത് ഗോകലെ. രാജ്യത്തെ പ്രതിഷേധക്കാരെ വെടിവെയ്ക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടും കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സാകേത് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേ മുദ്രാവാക്യം വിളിച്ച് സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നാണ് സാകേത് ഗോകലെയുടെ ആവശ്യം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അനുരാഗ് താക്കൂറിനെ ബിജെപിയുടെ താര പ്രചാരണ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. എന്റ ഉള്‍പ്പടെയുള്ളയുള്ള പരാതിയുടെ ഭാഗമായാണ് നടപടി. പ്രതിഷേധക്കാരെ വെടിവെക്കാന്‍ പറഞ്ഞ അനുരാഗ് താക്കൂറിന്റെ പ്രസ്താവനയുടെ പേരിലാണ് നടപടി. പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. അനുരാഗ് താക്കൂറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എനിക്ക് റാലി നടത്താനുള്ള അനുമതി തരണമെന്ന് സാകേത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ പ്രതിഷേധ റാലിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടികളുമായും ബന്ധമില്ലെന്നും, ഇലക്ഷന്‍ കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കില്ലെന്നും സാകേത് അറിയിച്ചു. തനിക്ക് പോലീസ് അനുമതി തരുകയാണെങ്കില്‍ അത്, അനുരാഗ് താക്കൂര്‍ ഉരുവിട്ട വിവാദ മുദ്രാവാക്യം വിളിക്കാന്‍ അനുമതി തരുന്നത് പോലെയാണെന്നും, അല്ലെങ്കില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ അറസ്റ്റ് ചെയ്യണമെന്നും സാകേത് ഗോകലെ ആവശ്യപ്പെട്ടു.