Around us

'400 കോടി വായ്പയെടുത്ത് രാജ്യംവിട്ടു'; തട്ടിപ്പുകാരെ കുറിച്ചുള്ള എസ്ബിഐയുടെ പരാതി 4 വര്‍ഷത്തിന് ശേഷം

എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതെ ഒരു കമ്പനിയുടമ കൂടി രാജ്യം വിട്ടു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമകളാണ് 400 കോടിരൂപ വായ്പയെടുത്ത് മുങ്ങിയത്. ആറ് ബാങ്കുകളില്‍ നിന്നാണ് ഇവര്‍ വായ്പയെടുത്തിട്ടുള്ളത്. 2016 മുതലാണ് കമ്പനി ഉടമകളെ കാണാതായത്.

2016ല്‍ തന്നെ കമ്പനിയെ നിഷ്‌ക്രിയ ആസ്തിയായി തരംതിരിച്ചിരുന്നു. നാല് വര്‍ഷത്തിന് ശേഷം ഫെബ്രുവരി 25ന് എസ്ബിഐ നല്‍കിയ പരാതിയുടെ അടിസ്‌നത്തില്‍, ഏപ്രില്‍ 28നാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. എസ്ബിഐയില്‍ നിന്ന് 173.11 കോടി രൂപ, കാനറ ബാങ്കില്‍ നിന്ന് 76.09 കോടി രൂപ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി, കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 36.91 കോടി, ഐഡിബിഐയില്‍ നിന്ന് 12.27 കോടി രൂപ എന്നിങ്ങനെ ആകെ 414 കോടി രൂപയാണ് കമ്പനി വായ്പയെടുത്തിട്ടുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എസ്ബിഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെയും, ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത, പേര് വെളിപ്പെടുത്താത്ത പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശ്വാസ വഞ്ചന, കള്ള ഒപ്പിടല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT