പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ഇഷ്ടമുള്ളയാളോടൊപ്പം ആഗ്രഹിക്കുന്നിടത്ത് താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ വിപിന്‍ സാങ്വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരുടേതാണ് ഉത്തരവ്.
യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതി തള്ളിയ കോടതി ഇരുപതുകാരിയെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി യുവതിയുമായി സംസാരിച്ചത്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും വിവാഹിതയായതെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിയമം കയ്യിലെടുക്കാനോ, ദമ്പതിമാരെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള പൊലീസ് കോണ്‍സ്റ്റബിളിന്റെ ഫോണ്‍ നമ്പര്‍ കൈമാറാനും നിര്‍ദേശമുണ്ട്.
An adult woman can live with or marry whoever she wishes Says High Court