Around us

ഹാക്കര്‍ അങ്കിള്‍,നമ്പറിടാന്‍ മറന്നുപോയിരിക്കുന്നു; ബിഗ്ബിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതില്‍ ട്രോള്‍വര്‍ഷം 

THE CUE

അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍വര്‍ഷം. പാക് അനുകൂല സൈബര്‍ സംഘം കഴിഞ്ഞ ദിവസമാണ് ബിഗ്ബിയുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയത്. തുടര്‍ന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പാക് അനുകൂല കുറിപ്പും ഉള്‍പ്പെടുത്തിയിരുന്നു. അയ്യില്‍ദിസ് ടിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിയെന്നാണ് ഹാക്കര്‍മാര്‍ തങ്ങളെ വിശേഷിപ്പിക്കുന്നത്. ‘അഭിനേതാവ്, ചിലര്‍ ഇപ്പോഴും അങ്ങനെ പറയുന്നു, പാകിസ്താനെ സ്‌നേഹിക്കുന്നു’ എന്ന് ബയോയില്‍ തിരുത്തുകയും ചെയ്തു.

ബച്ചന്റെ കവര്‍ ഫോട്ടോ നീക്കം ചെയത് കഴുകന്റെ ഫോട്ടോയുള്ള ഹാക്കര്‍സംഘത്തിന്റെ പ്രമോ ചിത്രവും പോസ്റ്റ് ചെയ്തു. അക്കൗണ്ടില്‍ പിന്‍ ചെയ്തുവെച്ച ട്വീറ്റ് ഇങ്ങനെ. ലോകത്തോടുള്ള സുപ്രധാന ആഹ്വാനമാണിത്.തുര്‍ക്കി ഫുട്‌ബോള്‍ താരങ്ങളോടുള്ള ഐസ്‌ലാന്‍ഡിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ അപലപിക്കുന്നു. അയ്യില്‍ദിസ് ടിം തുര്‍ക്കിഷ് സൈബര്‍ ആര്‍മി ഈ വലിയ സൈബര്‍ ആക്രമണത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ ട്വിറ്ററില്‍ ട്രോളുകള്‍ നിറയുകയാണ്.

ഹാക്കര്‍ അങ്കിള്‍, നിങ്ങള്‍ T6969 എന്ന നമ്പറിടാന്‍ മറന്നുപോയിരിക്കുന്നുവെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ പ്രത്യേക നമ്പറിടുന്ന രീതി അമിതാഭ് ബച്ചനുണ്ട്. എന്നാല്‍ ഹാക്ക് ചെയ്ത് പോസ്റ്റിട്ടവര്‍ ഇത് മറന്നുപോയെന്നാണ് ഉപയോക്താവ് ചൂണ്ടിക്കാട്ടിയത്. എങ്ങിനെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് ഇമ്രാന്‍ ഖാന്‍ അമിതാഭ് ബച്ചനോട് വിശദീകരിക്കുന്നു എന്ന കുറിപ്പോടെ ഇരുവരുടെയും ചിത്രം സഹിതമാണ് മറ്റൊരു ട്രോള്‍പോസ്റ്റ്. അമിതാഭ് ബച്ചനും ഹാക്കര്‍മാരും പോസ്റ്റുകള്‍ കാണുന്ന ആരാധകരുമെല്ലാം ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT