കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 'കൊറോണ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിശോധിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ച് ഫലം വന്നിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാരുടെ ഉപദേശാനുസരണം ഉടന്‍ ആശുപത്രിയിലേക്ക് മാറുമെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതാദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ ഒരംഗത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. മേദാന്ത മെഡിസിറ്റിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്.