Around us

‘സവര്‍ക്കര്‍ മാര്‍ഗ്’ എന്ന് പേരിട്ട ജെഎന്‍യുവിലെ വഴിയെ ‘അംബേദ്കര്‍ റോഡ്’ ആക്കി വിദ്യാര്‍ത്ഥികള്‍

THE CUE

ജെഎന്‍യു കാമ്പസിലെ റോഡില്‍ സ്ഥാപിച്ച വിഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡിലെ പേര് മായ്ച്ച് ബിആര്‍ അംബോദ്കര്‍ എന്ന് എഴുതിച്ചേര്‍ത്ത നിലയില്‍. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിന് സവര്‍ക്കറിന്റെ പേര് നല്‍കിയ നടപടിയില്‍ പ്രതിഷേധവുമായി നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോര്‍ഡ് മായ്ച്ച് അംബേദ്കറുടെ പേര് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈസ്ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ നടപടിയെ അപലപിച്ചു. സംഭവത്തിന് പിന്നാലെ പാക്കിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ പോസ്റ്റര്‍ ബോര്‍ഡില്‍ സ്ഥാപിച്ചുവെന്നും ഇതിന് പിന്നില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണെന്നും ആരോപിച്ച് എബിവിപി രംഗത്തെത്തിയിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റി അധികൃതരും, ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയനും ഈ ആരോപണം നിഷേധിച്ചു. യൂണിവേഴ്‌സിറ്റിയെ അപകീര്‍ത്തിപ്പെടുത്താനാണ് മോര്‍ഫ് ചെയ്ത ചിത്രം എബിവിപി പുറത്തുവിട്ടതെന്നും പ്രസ്താവനയില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് കാമ്പസില്‍ നിന്നും മാസ്‌കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന വഴിയില്‍ വി ഡി സവര്‍ക്കര്‍ മാര്‍ഡ് എന്ന ബോര്‍ഡ് സ്ഥാപിച്ചത്. കാമ്പസിനകത്തെ റോഡിന് സവര്‍ക്കര്‍ മാര്‍ഗ് എന്ന പേര് നല്‍കിയതിലൂടെ ജെഎന്‍യുവിന്റെ പാരമ്പര്യത്തിന് കളങ്കമേറ്റെന്നായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് പ്രതികരിച്ചത്. കഴിഞ്ഞ നവംബറിലാണ് കാമ്പസിനകത്തെ റോഡിന് സവര്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനം സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊണ്ടത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തതും ഇതേ യോഗമായിരുന്നു.

ബോര്‍ഡിലെ പേര് മാറ്റി അംബേദ്കറുടെ പേര് എഴുതി ചേര്‍ത്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് നാഷ്ണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയോടുള്ള ആദരസൂചകമായായിരുന്നു ഇങ്ങനെ ചെയ്തതെന്നും അവര്‍ പറഞ്ഞു. കാമ്പസില്‍ ജിന്നയുടെ പോസ്റ്റര്‍ സ്ഥാപിച്ചത് എബിവിപി ആണെന്നും എന്‍എസ്‌യുഐ ആരോപിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT