ഗുരുവായൂരിലെ ഥാര്‍ ലേലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി. ഇതില്‍ ദേവസ്വം ബോര്‍ഡിനും കമ്മീഷണര്‍ക്കും പങ്കുണ്ട്. കോടതി വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മാത്രമാണ് പറഞ്ഞത്.
പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല. ലേലം ചെയ്തത് ഗുരുവായൂരപ്പന്റെ ഥാര്‍ അല്ല, ആ ഥാര്‍ അമലിന്റേതാണ്. ഗുരുവായൂരില്‍ നിന്ന് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലേലം ചെയ്‌തെടുത്ത വാഹനമാണെന്നും അമല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.
അമല്‍ പറഞ്ഞത്
പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല. ഒരു തവണ വാഹനം ലേലം ചെയ്താല്‍ അത് ആ വ്യക്തിക്ക് കൊടുക്കണം. ആ ഥാര്‍ 9454 എന്ന വാഹനം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന് ഞാന്‍ വിളിച്ചെടുത്ത വാഹനമാണ്. അത് നൂറ് ശതമാനവും എന്റേതാണ്.
അന്ന് അവിടെ ലേലം വിളിക്കാന്‍ ആളില്ലായിരുന്നു എന്നത് എന്റെ കുറ്റമായി കാണാനാവില്ല. ഇത്രയും ബഹളം നടന്നിട്ടും ഇന്നും ലേലം വിളിക്കാന്‍ പരമാവധി 15 പേരാണ് ഉണ്ടായിരുന്നത്. ലേലത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ പങ്കെടുക്കില്ലായിരുന്നു. ട
വിവാദങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് ഗുരുവായൂരില്‍ കാണിക്കയായി കിട്ടിയ ഥാര്‍ പുനര്‍ലേലം ചെയ്തത്. 43 ലക്ഷം രൂപയ്ക്ക് വിഘ്‌നേഷ് വിജയകുമാറിനാണ് വാഹനം ലഭിച്ചത്.