മന്‍മോഹന്‍ സിങ് 
Around us

‘ഓള്‍ റൗണ്ട് കെടുകാര്യസ്ഥത മാന്ദ്യത്തിലെത്തിച്ചു’; മോഡി സര്‍ക്കാര്‍ വിവേകമുള്ളവരുടെ വാക്ക് കേള്‍ക്കണമെന്ന് മന്‍മോഹന്‍ സിങ്

THE CUE

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവേ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും പ്രസിദ്ധ സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്. രാജ്യത്തെ ഇന്നത്തെ സാമ്പത്തിക നിലയില്‍ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'ഓള്‍ റൗണ്ട് മിസ് മാനേജ്‌മെന്റ്' ആണ് ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കില്‍ എത്തി നില്‍ക്കുന്ന വിവരം പുറത്തുവന്നിരിക്കെയാണ് മന്‍മോഹന്‍ സിങ്ങിന്റെ രൂക്ഷവിമര്‍ശനം.

ഇന്ത്യയ്ക്ക് ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. മനുഷ്യ നിര്‍മിതമായ ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ വൈരം നീക്കിവെച്ച് വിവേകമുള്ളവരോട് അഭിപ്രായം തേടണം.
മന്‍മോഹന്‍ സിങ്

അവസാനപാദത്തിലെ ജിഡിപി അഞ്ച് ശതമാനമാണ്. നാം നീണ്ടുനിന്നേക്കാവുന്ന ഒരു മാന്ദ്യത്തിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനമാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ ജിഡിപി നിരക്ക്. 2012-2013 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രമാണ് അടുത്ത കാലത്ത് ജിഡിപി ഇതിലും താഴേക്ക് പോയത്. അന്ന് 4.9 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.1 ശതമാനമായിരുന്നു ഉല്‍പാദന മേഖലയുടെ മൂല്യത്തിലെ വര്‍ധന. എന്നാല്‍ ഇത്തവണ ഇത് 0.6 ശതമാനമായി കുറഞ്ഞു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച 5.1 ല്‍ നിന്ന് 2% ആയി കുറഞ്ഞു. നിര്‍മ്മാണമേഖലയിലും തളര്‍ച്ച പ്രകടമാണ്. 9.6 % ല്‍ നിന്ന് 5.7% ആയാണ് കുറഞ്ഞത്. എന്നാല്‍ ഖനന രംഗത്ത് മാത്രമാണ് ആശ്വാസത്തിന് വകയുള്ളത്.

മുന്‍ വര്‍ഷത്തെ 0.4% ല്‍ നിന്ന് 2.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ജിഡിപി 7% ആകുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ആദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ 6.9 ആയിരിക്കുമെന്ന് പിന്നീട് തിരുത്തുകയും ചെയ്തു. രാജ്യം 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT