തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെയാണ് സമരം. പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
പത്ത് ദേശീയ തൊഴിലാളി യൂണിയനുകള്‍, കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകള്‍, ബാങ്ക് ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിഎംഎസ് വിട്ടു നില്‍ക്കും. കുറഞ്ഞ വേതനം 21,000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഒഴിവാക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് എന്നിവയാണ് പണിമുടക്കിന്റെ ഭാഗമായി മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രം, ടൂറിസം, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലുകളില്‍ കടകള്‍ അടച്ചിടില്ലെന്ന 2018ലെ തീരുമാനത്തിന്റെ ഭാഗമായാണ് പൊതുപണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിശദീകരണം. വ്യാപാരികളുമായി ബന്ധമില്ലാത്ത ആവശ്യങ്ങളാണ് പണിമുടക്കില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ടി നസറുദ്ദീന്‍ പറയുന്നു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം