കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് കവിതയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ആകാശ സുന്ദരി, കോമളാംഗി എന്നൊക്കെയാണ് ബൈപ്പാസ് റോഡിനെ മന്ത്രി കവിതയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നാല്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നീ എന്റെ നാടിന്റെ സ്വപ്‌നപുത്രിയാണെന്നും ആലപ്പുഴ പുനര്‍ജ്ജനിക്കുകയാണെന്നും കവി ജ.സുധാകരന്‍ വാഴ്ത്തുന്നു.
നാളെയുടെ സ്വപ്‌നങ്ങള്‍ എന്ന പേരിലാണ് മന്ത്രി ജി.സുധാകരന്റെ കവിത
ഓടിയോടി തിമര്‍ക്കും
ഗതാഗത വാഹന വ്യൂഹം
ഭവതിതന്‍ മേനിയില്‍
മേല്‍ മേല്‍ ഉരസി ഉരസി
രമിക്കവെ
ഭീതിയല്ലുത്സാഹമാണു
നിനക്കതു
രോമാഞ്ചമാണു
കദനമല്ലെന്നതും
സേവനം സേവനം
തന്നെ നിനക്കതു
ആകാശ സുന്ദരി!
കോമളാംഗി!
നിന്റെ ആകര്‍ഷണത്തി-
നുപമലില്ലെന്നൊന്നുമേ!
ആയത് നാട്ടിലെ പൂര്‍വി
കര്‍ കാട്ടിയ
കാലാതിവര്‍ത്തിയാം
ദാനകര്‍മം ഫലം,
ഖേദവിവാദ
കലാപശൂന്യം
തവകാലം ചരിത്രം
സുകൃതിനിയാണുനീ!
ഏവരും ഒന്നേ മൊഴിയുമ
മോരഹരി!
'നീ എന്റെ നാടിന്റെ
സ്വപ്‌നപുത്രി
നീളെ പുനര്‍ജനിക്കുന്നി
താലപ്പുഴ
നാളതന്‍ സ്വപ്‌നങ്ങള്‍
പങ്ക് വെക്കു'
ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് സ്വാഭിമാന ഗതാഗതം എന്ന പേരിലും കവിത എഴുതിയിരുന്നു. കുറച്ച് നാള്‍ മുമ്പ് എഴുതിയ കൊഞ്ചുകവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.