Around us

ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യോഗിക്ക് അറിയില്ല; കേരള വിവാദത്തില്‍ അഖിലേഷ് യാദവ്

എല്ലാ മേഖലകളിലും ഉത്തര്‍പ്രദേശിനേക്കാള്‍ മുന്നിലാണ് കേരളമെന്ന് അഖിലേഷ് യാദവ്. ആരുമായാണ് താരതമ്യം ചെയ്യേണ്ടതെന്ന് പോലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയില്ല. ഹിന്ദു മുസ്ലിം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലുമാണ് യോഗി ആദിത്യനാഥിന് താല്‍പര്യമെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.

നീതി ആയോഗ് പട്ടികയില്‍ കേരളം മുന്നിലാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും കേരളം മുന്നിലാണ്. തൊഴില്‍ നല്‍കാനോ ആരോഗ്യരംഗം മെച്ചപ്പെടുത്താനോ യു.പിയില്‍ ആദിത്യനാഥ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിക്ഷേപം കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

വൈദ്യുതി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് യു.പി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകരെ സഹായിച്ചില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സമാജ് വാദി നേതൃത്വം നല്‍കുന്ന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. യു.പിയിലെ ജനങ്ങള്‍ ഇത്തവണ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT