Around us

കോണ്‍ഗ്രസില്‍ അതൃപ്തരായവരെ എന്‍സിപിയിലെത്തിക്കാന്‍ ചാക്കോ തന്ത്രം; ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ലതികാ സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ.കെ ശശീന്ദ്രന്‍.

എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലതികാ സുഭാഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് എ.കെ ശശീന്ദ്രന്‍ തന്നെ മുന്നോട്ട് വന്നത്.

കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യമില്ലായ്മയെ വിമര്‍ശിച്ചാണ് ലതികാ സുഭാഷ് പാര്‍ട്ടി വിട്ടത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അവര്‍ക്ക് 7624 വോട്ടാണ് ലഭിച്ചത്. മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വവും കാരണമായി.

മെയ് 19നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിയമിക്കുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ദീര്‍ഘകാല പരിചയമുള്ള പിസി ചാക്കോ കോണ്‍ഗ്രസില്‍ അതൃപ്തരായ നേതാക്കളെ മുന്നണിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ലതികാ സുഭാഷിന് നിര്‍ണായകമായ ചുമതല നല്‍കുമെന്നും സൂചനകളുണ്ട്.

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

SCROLL FOR NEXT