മന്ത്രി കെ ടി ജലീലിനെ നശിപ്പിക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലന്‍. ബന്ധു നിയമന വിവാദത്തില്‍ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് മന്ത്രി ഇ പി ജയരാജനെ മാറ്റി നിര്‍ത്തിയത്. മതഗ്രന്ഥം സ്വീകരിച്ചതില്‍ തെറ്റില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
സ്വകാര്യ വ്യക്തി എന്ന നിലയിലാണ് കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. അതുകൊണ്ടാണ് സ്വകാര്യ വാഹനത്തില്‍ പോയതെന്നും എ കെ ബാലന്‍ പറഞ്ഞു. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ല.
സുപ്രീംകോടതി മാര്‍ഗനിര്‍ദേശം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ മന്ത്രി കെ ടി ജലീല്‍ പുറത്ത് പറയാത്തത്. ജലീല്‍ ന്യൂനപക്ഷവകുപ്പ് മന്ത്രിയാണ്. വഖഫ് മന്ത്രിയാണ്. ഖുറാന്‍ നിരോധിത ഗ്രന്ഥമല്ല. ഇഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് സര്‍ക്കാരിന്റെതല്ല. മാര്‍ക്കുദാനത്തില്‍ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എകെ ബാലന്‍ വ്യക്തമാക്കി.