Around us

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന, മുന്‍കൂര്‍ ജാമ്യം തേടി

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തക ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. തുടർന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കു ഐഷ സുൽത്താന അപേക്ഷ നല്‍കി. കേസ് നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപിൽ എത്തിയാൽ അവിടെ തളച്ചിടാന്‍ സാധ്യതയുണ്ടെന്നും തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നു. താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ലെന്നും ദ്വീപിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേലിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു.

അതേസമയം കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര പ്രഫുല്‍ കെ പട്ടേല്‍ ഒഴിവാക്കി. ദാമന്‍ – ദിയു വഴി ലക്ഷദ്വീപിലേക്കുള്ള യാത്ര മാറ്റിയെന്നാണ് വിവരം. നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രഫുല്‍ പട്ടേലിനെ നേരിട്ട് കാണാന്‍ വിമാനത്താവളത്തിലെത്തിയ ഹൈബി ഈഡന്‍ എംപി, ടിഎന്‍ പ്രതാപന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരാണ് യാത്രാമാര്‍ഗം മാറ്റിയതായി സ്ഥിരീകരിച്ചത്. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രഫുല്‍ പട്ടേലിനെ നേരിട്ട് കണ്ട് ആവശ്യപ്പെടാനായി ഇവര്‍ ഒമ്പത് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു.

ഇന്ന് ലക്ഷദ്വീപിലേക്ക് എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് മറ്റൊരു ഹെലികോപ്ടര്‍ മാര്‍ഗം ദ്വീപിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഒമ്പതരയോടെ പ്രഫുല്‍ പട്ടേല്‍ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് പ്രത്യേക ഹെലികോപ്ടറും തയ്യാറാക്കിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേക്ക് പത്തരയോടെ എത്തിയ വിമാനത്തില്‍ പ്രഫുല്‍ പട്ടേല്‍ ഉണ്ടായിരുന്നില്ല.

ഇന്ന് അഗത്തി ദ്വീപിലേക്ക് എത്തുന്ന പ്രഫുല്‍ പട്ടേല്‍ ജൂണ്‍ 20 വരെ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും. എല്ലാ ഉദ്യോഗസ്ഥരും ഫയലുകളും ഹാജരാക്കണമെന്നും ഫാക്‌സ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ‘ദി വീക്ക്’ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ കേരളമാണ് ദ്വപിന്റെ വികസനം നശിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ ആരോപിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT