Around us

യുവാക്കളെ പിടിക്കാന്‍ ഒവൈസിയുടെ എഐഎംഐഎം ; ടിക് ടോക്കില്‍ വെരിഫൈഡ് അക്കൗണ്ട് നേടുന്ന ആദ്യ പാര്‍ട്ടി 

THE CUE

ടിക് ടോക്കില്‍ വൈരിഫൈഡ് അക്കൗണ്ട് നേടുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി അസാദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍. പാര്‍ട്ടികള്‍ മറ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴാണ് പാര്‍ട്ടി ടിക് ടോക്കിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതുവരെ 75 വീഡിയോകള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 7,000 ഫോളോവേഴ്‌സിനെ നേടിയതിനൊപ്പം 60,000 ലൈക്കുകളും സ്വന്തമാക്കിയിട്ടുണ്ട്.

വീഡിയോകളിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന സമൂഹ മാധ്യമ വേദിയാണ് ടിക് ടോക്ക്. തമാശയുടെ മേമ്പൊടിയോടെ തങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ വളരെ വേഗം കഴിയും. യുവജനങ്ങളേയും കന്നി വോട്ടര്‍മാരേയും പാര്‍ട്ടിയോട് അടുപ്പിക്കുക എന്നതാണ് എഐഎംഐഎം ലക്ഷ്യം. പാര്‍ട്ടിക്ക് നിലവില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് തങ്ങളെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടിക് ടോക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോകളില്‍ ഒന്നില്‍, പാര്‍ട്ടി ആസ്ഥാനമായ ദാറുസലാമിലേക്ക്‌ ജാതിമത രാഷ്രീയമന്യേ ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ഹൈദരാബാദ് എം.പിയും പാര്‍ട്ടി നേതാവുമായ അസാദുദ്ദീന്‍ ഒവൈസി പറയുന്നു. മോദിയുടെ ‘സബ്കാ സാത് സബ്കാ വികാസ്'എന്ന മുദ്രാവാക്യത്തെ വിമര്‍ശിക്കുന്നതടക്കം നിരവധി വീഡിയോകള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി അനുഭാവികള്‍ വളരെ വേഗം വീഡിയോ ഷെയര്‍ ചെയ്യുകയും, അസാദുദ്ദീന്‍ ഒവൈസി, അക്ബറുദ്ദീന്‍ എന്നീ നേതാക്കളുടെ പ്രസംഗങ്ങള്‍ ടിക് ടോക് ചെയ്ത് സ്വന്തം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായും പാര്‍ട്ടി അവകാശപ്പെട്ടു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT