adoor prakash 
Around us

'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്, അറിവുള്ളവരോട് ചോദിച്ചാല്‍ കാപ്സൂള്‍ രൂപത്തില്‍ പറഞ്ഞുതരുമെന്ന്' അടൂര്‍ പ്രകാശ്

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് അടൂര്‍ പ്രകാശ് എം.പി രംഗത്ത് വന്നിരുന്നു. അടൂര്‍ പ്രകാശ് എന്ന പേരില്‍ നിന്ന് അടൂര്‍ എന്ന സ്ഥലപ്പേര് മാറ്റണമെന്ന എസ് എഫ് ഐ ആവശ്യത്തെ പരിഹസിച്ച് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്. എസ് എഫ് ഐക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുന്‍പാണ് അതായത് ഞാന്‍ കൊല്ലം SN കോളേജില്‍ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അടൂര്‍പ്രകാശ് എന്ന പേര് സ്വീകരിച്ചത്. അടൂര്‍ പ്രകാശ് എന്ന പേരിലാണ് ഞാന്‍ 1996-ല്‍ (അന്നും നിങ്ങള്‍ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയില്‍ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടര്‍ന്ന് 23 വര്‍ഷക്കാലം കോന്നിക്കാരുടെ സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാന്‍ അവരില്‍ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എന്റെ പേര് 'അടൂര്‍ പ്രകാശ്' എന്നായിരുന്നു. ഫേസ്ബുക്കിലാണ് പ്രതികരണം

അടൂര്‍ പ്രകാശിന്റെ പ്രതികരണം

രാവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി #രാഹുല്‍മാംങ്കൂട്ടത്തില്‍ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികള്‍ക്ക് എന്റെ പേരായ അടൂര്‍ പ്രകാശിലെ 'അടൂര്‍' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം 'ആറ്റിങ്ങല്‍ പ്രകാശ്' എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുല്‍ പങ്കുവെച്ചു.

അടൂരിലെ SFIക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുന്‍പാണ് അതായത് ഞാന്‍ കൊല്ലം SN കോളേജില്‍ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അടൂര്‍പ്രകാശ് എന്ന പേര് സ്വീകരിച്ചത്.

അടൂര്‍ പ്രകാശ് എന്ന പേരിലാണ് ഞാന്‍ 1996-ല്‍ (അന്നും നിങ്ങള്‍ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയില്‍ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടര്‍ന്ന് 23 വര്‍ഷക്കാലം കോന്നിക്കാരുടെ സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാന്‍ അവരില്‍ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എന്റെ പേര് 'അടൂര്‍ പ്രകാശ്' എന്നായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഞാന്‍ ആറ്റിങ്ങല്‍ എന്ന മറ്റൊരു ഇടത് കോട്ടയില്‍ മത്സരിക്കാനെത്തിയത്. അവിടുത്തെ 'സീനിയറായ' എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലര്‍പ്പില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി ഞാന്‍ ആറ്റിങ്ങല്‍ MP ആയത്. അപ്പോഴും എന്റെ പേര് 'അടൂര്‍ പ്രകാശ്' എന്നായിരുന്നു.

കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേര്‍ത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂര്‍ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്.

നിങ്ങള്‍ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാര്‍ട്ടി നോക്കാതെ ഞാന്‍ ചെയ്തു തന്നിട്ടുള്ളത് നിങ്ങള്‍ക്ക് അറിവുള്ളതാണെല്ലോ!

(നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അറിവുള്ളവരോട് ചോദിച്ചാല്‍ അവര്‍ ക്യാപ്സൂള്‍ രൂപത്തില്‍ പറഞ്ഞുതരും.)

എന്നാല്‍ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT