Around us

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നു; അന്വേഷണത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഉറപ്പ് തന്നു; അതിജീവിത

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് അതിജീവിത. സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി തന്നത് വലിയൊരു ഉറപ്പാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അതിജീവിത

അതിജീവിതയുടെ വാക്കുകള്‍

ഒരുപാട് നാളുകളായി കാണണം എന്നൊരാവശ്യം എനിക്കുണ്ടായിരുന്നു. അതിപ്പോഴാണ് ഒത്തുവന്നത്. ഞാന്‍ സംതൃപ്തയാണ്. കാര്യങ്ങളെല്ലാം സംസാരിക്കാന്‍ പറ്റിയെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ വാക്കുകള്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നു.

സര്‍ക്കാരിനെതിരായ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. അത് അങ്ങനെ പുറത്ത് വന്നതാണ്. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഹര്‍ജിയില്‍ കേസുമായി ബന്ധപ്പെട്ട എന്റെ ചില ആശങ്കകള്‍ മാത്രമാണ് പങ്കുവെച്ചിട്ടുള്ളൂ. അതിന് വളരെ പൊസിറ്റീവായിട്ടുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി തന്നത് വലിയൊരു ഉറപ്പാണ്. പരിപൂര്‍ണമായും അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് പറഞ്ഞത്. അതില്‍ ഞാന്‍ സംതൃപ്തയാണ്.

ഹര്‍ജിക്ക് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന തരത്തിലുള്ള ആരോപണങ്ങളോട് അങ്ങനെയൊന്നുമല്ല എന്ന് അതിജീവിത പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കന്‍മാരുടെ പ്രതികരണത്തില്‍ ഒന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി. അവസാനം വരെയും പോരാടും, പോരാടാന്‍ തയ്യാറല്ലെങ്കില്‍ ഇത് മുമ്പേ ഞാന്‍ ഇട്ടിട്ട് പോകണമായിരുന്നു എന്നും അതിജീവിത.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT