Around us

'ഒരു കാരണവശാലും ദീലീപിനെതിരായ മൊഴി മാറ്റില്ല', സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ലെന്ന് സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ലെന്ന് സാക്ഷി ജിന്‍സണ്‍. 5 സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്ത് മൊഴിമാറ്റാനായി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച്‌ ജിന്‍സണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം.

സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ലെന്നും ഒരു കാരണവശാലും ദിലീപിനെതിരായ മൊഴി മാറ്റില്ലെന്നും ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് തന്നെ വിളിച്ചതെന്നും ജിന്‍സണ്‍ പരാതിയില്‍ പറഞ്ഞിരുന്നു.

കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു തൃശൂര്‍ ചുവന്നമണ്ണ് സ്വദേശിയായ ജിന്‍സണ്‍. പള്‍സര്‍ സുനിയില്‍ നിന്ന് മനസ്സിലാക്കിയ നിര്‍ണായക വിവരങ്ങള്‍ ജിന്‍സണ്‍ അന്വേണഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും, അത് ക്വട്ടേഷന്‍ ആയിരുന്നുവെന്നും സുനി പറഞ്ഞതായി ജിന്‍സന്റെ മൊഴിയിലുണ്ടായിരുന്നു.

വിപിന്‍ലാല്‍ എന്ന മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് നേരത്തേ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നടന്‍ ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്നടക്കം ഭീഷണിക്കത്തുകള്‍ വന്നതോടെയായിരുന്നു വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിന് തൊട്ടുപിന്നാലെയാണ് സമാന രീതിയില്‍ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ വന്‍തോതില്‍ ശ്രമം നടന്നേക്കാമെന്ന് നേരത്തെ തന്നെ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT