Around us

അനുരാഗ് കശ്യപ് മോശമായി പെരുമാറിയിട്ടില്ല,അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഹുമ ഖുറേഷി

നടി പായല്‍ ഘോഷ് ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്‍തുണയുടമായി അഭിനേത്രി ഹുമ ഖുറേഷി. അനുരാഗ് തന്റെ പ്രിയ സുഹൃത്തും മികച്ച സംവിധായകനുമാണ്. അദ്ദേഹം തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും നടി ട്വീറ്റില്‍ ആവശ്യപ്പെട്ടു. അനുരാഗ് കശ്യപ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന് ആരോപിച്ച പായല്‍ ഘോഷ്, ഹുമ ഖുറേഷിയും, റിച്ച ഛദ്ദയും അടക്കമുള്ള നടികള്‍ തന്റെ ഇംഗിതത്തിന് വഴങ്ങിയെന്ന് അനുരാഗ് കശ്യപ് പറഞ്ഞതായും അവകാശപ്പെട്ടിരുന്നു. ഇത് നിഷേധിച്ചാണ് ഹുമ രംഗത്തെത്തിയത്.

2012-13 കാലയളവിലാണ് അനുരാഗും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. അദ്ദേഹം അടുത്ത സുഹൃത്തും മികച്ച സംവിധായകമാണ്. എന്റെ വ്യക്തിപരമായ അനുഭവത്തിലും അറിവിലും അദ്ദേഹം എന്നോടോ മറ്റാരെങ്കിലുമോടോ മോശമായി പെരുമാറിയിട്ടില്ല. അത്തരത്തില്‍ ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അവര്‍ പൊലീസിനെയും കോടതിയെയുമാണ് സമീപിക്കേണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോരിലും മാധ്യമ വിചാരണയിലും വിശ്വസിക്കുന്നില്ലെന്നതുകൊണ്ടാണ് ഇതുവരെയും പ്രതികരിക്കാതിരുന്നത്. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ശരിക്കും ദേഷ്യമുണ്ട്. എന്റെ കാര്യമോര്‍ത്ത് മാത്രമല്ല, പെണ്ണിന്റെ വര്‍ഷങ്ങളോളം നീണ്ട കഠിനപ്രയ്തനവും പോരാട്ടവും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ചെറുതാക്കിക്കളയുകയാണ്. മീടൂവിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇതെന്റെ അവസാനത്തെ വിശദീകരണമാണ്. ദയവായി ഈ വിഷയത്തില്‍ ഇനി എന്റെ പ്രതികരണം തേടി വരരുത്- ഹുമ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തേ പായല്‍ ഘോഷിന്റെ ആരോപണം തള്ളി റിച്ച ഛദ്ദയും രംഗത്തെത്തിയിരുന്നു. പായലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നടി അറിയിച്ചത്. പായലിന്റെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടുകഥയുമാണെന്ന് പറഞ്ഞ അനുരാഗ് കശ്യപ് നടിക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വിശദീകരിച്ചിട്ടുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT