Around us

‘മുട്ടിന് അസുഖമെന്ന് പറഞ്ഞിട്ടും യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ നിര്‍ത്തിയില്ല, കമ്മ്യൂണിറ്റി കിച്ചന് വേണ്ടി പോയതായിരുന്നു’

THE CUE

കണ്ണൂര്‍ അഴീക്കലില്‍ കൂട്ടംകൂടിയെന്ന് ആരോപിച്ച് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ ശിക്ഷാമുറയാക്കിയതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കമ്മ്യൂണിറ്റി കിച്ചന് വേണ്ടി പോയി മടങ്ങുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി ശിക്ഷിച്ചതെന്ന് അഴീക്കല്‍ സ്വദേശി സുജിത്. സാമൂഹിക പ്രവര്‍ത്തകനാണെന്നും, കാല്‍മുട്ടിന് അസുഖമുണ്ടെന്ന് ആവര്‍ത്തിച്ചിട്ടും യതീഷ് ചന്ദ്ര ചെവിക്കൊണ്ടില്ലെന്ന് ഇയാള്‍ പറയുന്നു.

കമ്മ്യൂണിറ്റി കിച്ചന്‍ കഴിഞ്ഞ് അഴീക്കല്‍ എത്തിയപ്പോള്‍ എസ്പിയുടെ വാഹനം മുന്നിലെത്തി. തന്റെയും ഒപ്പമുണ്ടായിരുന്ന ആളുടേയും പേര് ചോദിച്ചു. ലോക്ക് ഡൗണ്‍ ആണെന്ന് അറിയില്ലേ എന്ന് ചോദിച്ചു. ഏത്തമിടണമെന്ന് പറഞ്ഞപ്പോള്‍ മുട്ടിന് സുഖമില്ലെന്ന് പറഞ്ഞു. എസ് പി അത് വകവച്ചില്ല. ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നന്നുവെന്ന് സുജിത്. ട്വന്റി ഫോര്‍ ചാനലിനോടാണ് സുജിത്തിന്റെ പ്രതികരണം. അഞ്ചാറ് തവണ ഏത്തമിട്ടു. ഇത് കഴിഞ്ഞ് നടന്നു നീങ്ങിയപ്പോള്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി ഉപയോഗിച്ച് മര്‍ദിച്ചുവെന്നും സുജിത്ത് ആരോപിക്കുന്നു.

വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ഒരു കടയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നവരെ നിയമപരമല്ലാത്ത ശിക്ഷയ്ക്ക് വിധേയരാക്കിയതില്‍ ഡിജിപി യതീഷ് ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പൊതുരീതിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല യതീഷ് ചന്ദ്രയുടേതെന്നും, ഹോം സെക്രട്ടറി ഇക്കാര്യത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി യതീഷ് ചന്ദ്ര വിഷയത്തില്‍ പറഞ്ഞത്

സംസ്ഥാനത്തിന്റെ പൊതു രീതിയ്ക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പോലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒന്നാണ്. പൊതുവേ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ യശസിനെയാണ് ഇത്തരം കാര്യങ്ങള്‍ പ്രതികൂലമായി ബാധിക്കുക. യാഥാര്ത്തത്തില്‍ പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്വഹിക്കുന്നവരാണ് പോലീസുകാര്‍. അതിനു നല്ല സ്വീകാര്യതയും നാട്ടിലുണ്ട്. ആ സ്വീകാര്യതയ്ക്കു മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് തന്നെയാണ് സര്‍ക്കാരിന്റെ വ്യക്തമായ നിലപാട്.'

ഇതേവരെയുള്ളതിലെല്ലാം അത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് മാത്രമാണല്ലോ പറഞ്ഞത്. അതില്‍നിന്നു വ്യത്യസ്തമായി ഈ സംഭവത്തെ കാണുന്നു എന്നതുകൊണ്ടാണല്ലോ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. ആ റിപ്പോര്‍ട്ട് വരട്ടെ അതിനുശേഷം എന്താണെന്ന് കാണാം

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT