Around us

'എന്നെ വിലക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, എന്റെ കുഞ്ഞിന് നീതി കിട്ടി'; അഭയകേസ് വിധിയില്‍ മുഖ്യസാക്ഷി രാജുവിന്റെ പ്രതികരണം

അഭയകേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷമെന്ന് മുഖ്യസാക്ഷി രാജു. മൊഴിമാറ്റാന്‍ കോടികളാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും രാജു പറഞ്ഞു. പലരും കൂറുമാറിയ കേസില്‍ മൊഴിയില്‍ ഉറച്ചുനിന്ന സാക്ഷിയായിരുന്നു രാജു.

രാജുവിന്റെ വാക്കുകള്‍:

'ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്. എന്നെ വിലയ്ക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, ആരുടെയും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല. ഇന്നും ഞാന്‍ കോളനിയിലാ കിടക്കുന്നത്. എനിക്കും പെണ്‍മക്കളുണ്ട്, ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതായാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാണ്', രാജു പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Abhaya Case Vardict Witness Raju's Response

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT