Around us

'ഖുശ്ബുവിനെയും മോദി പണംകൊടുത്ത് പാര്‍ട്ടിയില്‍ ചേര്‍ക്കും'; ദില്‍ഷാദ് കമന്റിട്ടത് 5 വര്‍ഷം മുന്‍പ്, 'ഹീറോ'യെന്ന് ട്രോള്‍

നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയതോടെ സമൂഹമാധ്യമങ്ങളില്‍ കൗതുകമുണര്‍ത്തി അഞ്ച് വര്‍ഷം മുന്‍പത്തെ ഒരു ഫെയ്‌സ്ബുക്ക് കമന്റ്. ഖുശ്ബുവിനെയും മോദി പണംകൊടുത്ത് പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് ദില്‍ഷാദ് പെരിങ്ങമലയെന്നയാള്‍ മനോരമ ന്യൂസിന്റെ വാര്‍ത്തയ്ക്ക് കമന്റിട്ടതാണ് ശ്രദ്ധ കവരുന്നത്. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ഖുശ്ബു പ്രസ്താവിച്ച വാര്‍ത്ത 2015 ഏപ്രില്‍ 8 ന് മനോരമ ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മോദിയെ വിമര്‍ശിച്ചുള്ള ഖുശ്ബുവിന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് ദില്‍ഷാദ് പെരിങ്ങമല കമന്റിട്ടത്. ഖുശ്ബുവിനെയും മോദി പണം കൊടുത്ത് പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്നായിരുന്നു കമന്റ്. മോദിയെയും ബിജെപിയെയും മറ്റ് സംഘപരിവാര്‍ സംഘടനകളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു എഐസിസി വക്താവ് ആയിരുന്ന ഖുശ്ബു.

എന്നാല്‍ അവര്‍ ബിജെപി അംഗത്വം സ്വീകരിച്ചതോടെ നിരവധി പേരാണ് ദില്‍ഷാദ് അന്ന് നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ച് രംഗത്തെത്തിയത്. എജ്ജാതി പ്രവചനമെന്നും, ജോത്സ്യനാണോയെന്നുമെല്ലാം ആളുകള്‍ ചോദിക്കുന്നു.കൊവിഡ് എപ്പോള്‍ പോകുമെന്ന് പ്രവചിക്കാമോയെന്ന് ചോദിച്ചവരുമുണ്ട്. ഇതിനകം അഞ്ഞൂറിലേറെ പേര്‍ ആ കമന്റ് ലൈക്ക് ചെയ്തു. 200 ഓളം പേര്‍ ആ കമന്റിന് റിപ്ലൈ ചെയ്തിട്ടുമുണ്ട്. അതേസമയം ദില്‍ഷാദിനെ വാഴ്ത്തിയുള്ള ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. പ്രവാസിയായ ഇദ്ദേഹം സിപിഎം അനുഭാവിയാണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം സ്വദേശിയാണെന്നും ഇപ്പോള്‍ കുവൈറ്റിലാണെന്നുമാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ വ്യക്തമാക്കുന്നത്.

അതേസമയം ബിജെപി പ്രവേശത്തിന് പിന്നാലെ നടി ഖുശ്ബു മുന്‍പ് പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിക്കുന്ന പല ട്വീറ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ മര്യാദയില്ലാത്തവരും, വൃത്തികെട്ടവരും വെറുപ്പ് തോന്നുന്നവരും, അധിക്ഷേപിക്കുന്നവരുമാണെന്നായിരുന്നു 2017 ഒക്ടോബറിലെ ഒരു ട്വീറ്റ്. ബിജെപിയില്‍ എത്തിയതോടെ നടിയും ഇങ്ങനെയായോ എന്ന് ചിലര്‍ ചോദ്യമുയര്‍ത്തി. സംഘികളും, ബിജെപിയെ പിന്തുടരുന്നവരും, ബുദ്ധിയില്ലാത്തവരും വൈകല്യമുള്ളവരുമാണന്നായിരുന്നു 2019 സെപ്റ്റംബറിലെ ഒരു ട്വീറ്റില്‍ നടി ആരോപിച്ചത്. താന്‍ മുസ്ലീമാണെന്നും, ഇന്ത്യ തന്റെ രാജ്യമാണെന്നും, മുസ്ലീങ്ങള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്ന് വാദിച്ചവര്‍ക്ക് നടി അതേ ട്വീറ്റില്‍ മറുപടി നല്‍കുന്നുമുണ്ട്. സംഘികള്‍ കുരങ്ങന്മാരെ പോലെയാണ് പെരുമാറുന്നതെന്നാണ്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിലെ ട്വീറ്റില്‍ വിമര്‍ശിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നവരാണ് സംഘപരിവാറുകാര്‍ എന്ന് ഈ വര്‍ഷം ഫെബ്രുവരിയിലും നടി ബിജെപിക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലുള്ളവര്‍ വേണമെന്നും അദ്ദേഹം രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്നുവെന്നും അവകാശപ്പെട്ടാണ്‌ ഖുശ്ബു ഡല്‍ഹിയിലെ ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചതെന്നതാണ് വൈരുദ്ധ്യം. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഡി.എം.കെ വിട്ട നടി 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകവുമായി നിലനിന്ന വിയോജിപ്പാണ് കോണ്‍ഗ്രസ് വിടാന്‍ താരത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാല്‍ നടിക്ക് അതൃപ്തിയുണ്ടായിരുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT