Around us

റോഡ് നിര്‍മ്മാണത്തിന് 26000 കിലോ പ്ലാസ്റ്റിക് ; സര്‍ക്കാരിന്റെ ‘ശുചിത്വ സാഗരത്തിന്’ രണ്ട് വയസ്സ് 

THE CUE

കടലിനടിയില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ശുചിത്വ സാഗരം പദ്ധതി രണ്ട് വര്‍ഷം പിന്നിടുന്നു. അന്‍പത്തയ്യായിരം കിലോ പ്ലാസ്റ്റിക്കാണ് ഇതുവരെ ശേഖരിച്ച് കരയ്‌ക്കെത്തിച്ചത്. ഇതില്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിനില്‍ ചേര്‍ക്കാനായി 26000 കിലോ പ്ലാസ്റ്റിക് വേര്‍തിരിച്ചുകഴിഞ്ഞു. കൊല്ലം നീണ്ടകരയിലാണ് ഇതിനുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.തുറമുഖ വകുപ്പിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പ്ലാന്റിലെ റീസൈക്ലിങ്ങിലൂടെയാണ് റോഡ് നിര്‍മ്മാണത്തിനുള്ള പ്ലാസ്റ്റിക് തയ്യാറാക്കിയത്. 26 വനിതകളാണ് ഈ യൂണിറ്റില്‍ ജോലി ചെയ്യുന്നത്.

കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കേരള സര്‍ക്കാര്‍ സാക്ഷാത്കരിച്ച പദ്ധതിയാണ് ശുചിത്വ സാഗരം. ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് പോയ ബോട്ടുകളിലെ വലകളില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. കടലിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെ തുറമുഖ വകുപ്പും ബോട്ട് ഓണേഴ്‌സ് അസോസിയേഷനും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കൈകോര്‍ത്തു. ഈ പദ്ധതി വിജയകരമായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

കടലില്‍ നിന്ന് കരയ്‌ക്കെത്തിച്ച 55000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കി പൊടിച്ചാണ് റോഡ് നിര്‍മ്മാണത്തിന് നല്‍കുന്നത്. നീണ്ടകര തുറമുഖത്തിന് സമീപത്താണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണക്കാലം പരമാവധി പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന്‌ നേരത്തേ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഉപേക്ഷിച്ച് തുണി സഞ്ചി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളിലേക്ക് മാറണമെന്നും അത്തരത്തില്‍ പുതിയ സംസ്‌കാരം തുടങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT