Around us

കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ 2 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അന്തരിച്ച ജെ.എസ്.എസ് നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ 2 കോടി വകയിരുത്തി.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കും. ഇതിനായി 2 കോടി രൂപയാണ് വകയിരുത്തിയത്. കൊട്ടാരക്കരയിലാണ് സ്മാരകം നിര്‍മ്മിക്കുക.

ആരോഗ്യത്തിലൂന്നിയ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റില്‍

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 800 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധനത്തിനായി ബജറ്റില്‍ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സിച്ച്സി, താലൂക് ആശുപത്രികളിലും പത്ത് ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കുമെന്ന് ധനമന്ത്രികൂട്ടിച്ചേര്‍ത്തു. ഇതിനായി 635 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ പോളിസിയേയും ധനമന്ത്രി ബജറ്റില്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ വാക്സിന്‍ കയറ്റുമതിയില്‍ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ പ്രശംസിച്ചാണ് ബാലഗോപാല്‍ ബജറ്റവതരണം തുടങ്ങിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT