News n Views

‘ജൈവ’ത്തില്‍ പച്ചക്കറിയില്‍ തളിക്കാന്‍ പാടില്ലാത്ത കീടനാശിനിയും; ഗൗരവത്തോടെ കാണണമെന്ന് സര്‍ക്കാറിനോട് കാര്‍ഷിക സര്‍വകലാശാല

THE CUE

ജൈവ പച്ചക്കറിയെന്ന പേരില്‍ വിറ്റഴിക്കുന്നതിലും കീടനാശിനിയുടെ സാന്നിധ്യം. വെള്ളയാണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് ജൈവ വിപണനശാലകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളില്‍ 25ശതമാനത്തിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.

ജനവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജൈവ ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വിറ്റഴിച്ചവയാണ് പരിശോധിച്ചത്. തളിക്കാന്‍ പാടില്ലാത്ത കീടനാശിനികളും പല പച്ചക്കറികളിലും കണ്ടെത്തി. തക്കാളി, വെണ്ടക്ക, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ എന്നിവയിലാണ് ഇത്തരം കീടനാശിനികള്‍ തളിച്ചതായി കണ്ടെത്തിയത്.

ജൈവ പച്ചക്കറികളില്‍ കീടനാശിനി തളിക്കുന്നതിനെതിരെ ഭക്ഷ്യവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാര്‍ഷിക സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പച്ചക്കറികളില്‍ 17.37 ശതമാനവും പഴവര്‍ഗങ്ങളില്‍ 19.44 ശതമാനവും കണ്ടെത്തിയിട്ടുണ്ട്. പച്ചമുന്തിരിയിലാണ് കൂടുതല്‍ കീടനാശിനികള്‍ കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പല ഉല്‍പ്പന്നങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുണ്ട്. കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കുന്നില്ലെന്ന വാദത്തോടെ ഉയര്‍ന്ന വിലയാണ് ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT