Afghanistan

താലിബാന്‍ കാബുളില്‍; പെണ്‍കുട്ടികളോട് വിട പറഞ്ഞ് അധ്യാപകര്‍, സര്‍വ്വകലാശാല ഒഴിപ്പിച്ചു, വേദനയായി അയിഷയുടെ ട്വീറ്റ്

താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ ചര്‍ച്ചയായി യു.എന്‍ യൂത്ത് അംബാസഡറുടെ ട്വീറ്റ്. ഞായറാഴ്ച രാവിലെ അയിഷ ഖുറാം ഇട്ട ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'' ചില അധ്യാപകര്‍ തങ്ങളുടെ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് വിട പറഞ്ഞു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ഇനിയൊരിക്കലും രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുന്നത് കാണാന്‍ കഴിയുമായിരിക്കില്ല. നഗരത്തെ താലിബാന്‍ വളഞ്ഞു കഴിഞ്ഞു. അവര്‍ സമയം കാത്തിരിക്കുകയാണ്,'' എന്നാണ് അയിഷ ഖുറാം ട്വീറ്റ് ചെയ്തത്.

താലിബാന്‍ കാബുളില്‍

താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചു തുടങ്ങി. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയവും, സേനയും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജലദാബാദ് പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാന്‍ കാബൂളിലേക്ക് പ്രവേശിച്ചു തുടങ്ങിയത്.

കാബുള്‍ നഗരം വിടാന്‍ ആഗ്രഹിക്കുന്നവരെ പുറത്തുകടക്കാന്‍ അനുവദിക്കുമെന്ന് കാബൂളിലേക്ക് ഭീകരവാദികള്‍ പ്രവേശിച്ച് തുടങ്ങിയതിന് പിന്നാലെ ദോഹയിലെ താലിബാന്‍ നേതാവ് പറഞ്ഞുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂളിലെ യു.എസ് എംബസിയില്‍ നിന്നും അമേരിക്ക ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യുകെയില്‍ നിന്നുള്ളവരെ തിരികെ നാട്ടിലേക്കെത്തിക്കാനായി പ്രദേശത്ത് ഏകദേശം 600 ബ്രിട്ടീഷ് ട്രൂപ്പുകളെ നിയോഗിച്ചിട്ടുണ്ട്.

കാബൂളിന്റെ എല്ലാ വശങ്ങളെയും വളഞ്ഞാണ് താലിബാന്‍ ഭീകരവാദികള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാന്‍ സൈന്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. രാജിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നിലവില്‍ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 24 എണ്ണം താലിബാന്റെ അധീനതയിലാണ്. തലസ്ഥാന നഗരമായ കാബൂളില്‍ കൂടി താലിബാന്‍ നിലയുറപ്പിക്കുന്നതിലൂടെ അഫ്ഗാന്‍ സര്‍ക്കാര്‍ കൂടുതല്‍ പരുങ്ങലിലാകുകയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT