Afghanistan

അഫ്ഗാനിലെ സ്ത്രീകളെ താലിബാന്‍ ഭീകരര്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നു; അതിര്‍ത്തി തുറക്കണമെന്ന് യു.എന്‍

കാബുള്‍: അഫ്ഗാനില്‍ അവിവാഹിതരായ സ്ത്രീകള്‍ താലിബാന്‍ ഭീകരവാദികളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിലെ പ്രവിശ്യകളില്‍ വ്യാപകമായി നടക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അഫ്ഗാന്‍ സേനയുടെ ഭാഗമായവരെ കൂട്ടക്കൊല ചെയ്യുകയാണ്. പൗരന്മാര്‍ക്ക് നേരെ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനോടകം താലിബാന്‍ അഫ്ഗാനില്‍ പതിനേഴ് പ്രധാന നഗരങ്ങളാണ് പിടിച്ചെടുത്തത്. അഫ്ഗാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അയല്‍ രാജ്യങ്ങളോട് അതിര്‍ത്തി തുറന്നിടാന്‍ യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'' സുരക്ഷിതമായിടത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ അനേകം അഫ്ഗാന്‍ പൗരന്മാരുടെ ജീവിതം അപകടത്തിലാകും. യു.എന്‍.എച്ച്.സി.ആര്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്,'' യുഎന്‍ വക്താവ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മേഖലയായ ഗാസ്നി താലിബാന്‍ പിടിച്ചെടുത്തതോടെ താലിബാനുമായി അധികാര വിഭജനമെന്ന സമവായത്തിലേക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ വഴി താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശമാണ് ഗാസ്നി. കഴിഞ്ഞ ദിവസങ്ങളില്‍ തന്ത്രപ്രധാാനമായ പത്തോളം പ്രവിശ്യകള്‍ പിടിച്ചെടുത്തതിന് ശേഷമാണ് താലിബാന്‍ ഗാസ്നിയിലെത്തിയത്.

ഗാസ്നി താലിബാന്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്തെ ഗവര്‍ണറെ അഫ്ഗാന്‍ സെക്യൂരിറ്റി ഫോഴ്സ് അറസ്റ്റ് ചെയ്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ സര്‍ക്കാരിന് ഇതിനോടകം വടക്കന്‍ മേഖലയിലെയും പശ്ചിമ മേഖലയിലെയും ആധിപത്യം നഷ്ടപ്പെട്ടു. നഗര പ്രദേശങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നാണ് കരുതിയിരുന്നതെങ്കിലും അവിടെയും സ്ഥിതിഗതികള്‍ സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗാസ്നി കൂടി നഷ്ടപ്പെട്ടത് മേഖലയിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ ആശങ്കാജനമാക്കുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT