News n Views

‘പൊലീസ് ക്രിമിനലുകളിലും ബ്യൂറോക്രാറ്റുകളിലും നിയന്ത്രണമില്ല’; സര്‍ക്കാരിനെതിരെ ആഷിക് അബു

THE CUE

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പൊലീസ് ക്രിമിനലുകളുടേയും ബ്യൂറോക്രാറ്റുകളുടേയും മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് ആഷിക് അബു പറഞ്ഞു. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആഷിക് അബു ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു. വാളയാര്‍ കേസ്, മാവോയിസ്റ്റ് വേട്ട, ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കെഎം ബഷീര്‍ മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ പൊലീസ് നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് സംവിധായകന്റെ വിമര്‍ശനം

പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല.
ആഷിക് അബു

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പന്തീരാങ്കാവില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരെ പൊലീസ് സ്വീകരിച്ച നടപടികള്‍ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പ്രമേയം വ്യക്തമാക്കുന്നു. അലന് നിയമസഹായം നല്‍കുമെന്ന് പാര്‍ട്ടിയുടെ പ്രാദേശിക ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.

ആഷിക് അബുവിന്റെ പ്രതികരണം

“വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.”

യുഎപിഎ പിന്‍വലിക്കണമെന്നാവര്‍ത്തിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊലീസ് കേസ് പിന്‍വലിക്കാത്തത് പാര്‍ട്ടിയേയും ആഭ്യന്തരവകുപ്പിനേയും രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. സമഗ്ര അന്വേഷണം നടത്താതെ പൊലീസ് യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അറസ്റ്റ് വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്ന ആവശ്യവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തി. യുഎപിഎ കരിനിയമം എന്നതില്‍ പാര്‍ട്ടിക്ക് സംശയമില്ല. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുക്കുമെന്നും എംഎ ബേബി പറഞ്ഞു. യുഎപിഎ ചുമത്തിയതിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണനും പരസ്യമായി രൂക്ഷ പ്രതികരണം നടത്തി. യുഎപിഎ ചുമത്തുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും തിരുത്തരണമെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ മനസാക്ഷിക്ക് കഴിയുന്ന കാര്യമല്ല യുഎപിഎ അറസ്റ്റെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സും ചൂണ്ടിക്കാട്ടി. യുഎപിഎ കരിനിയമമാണെന്ന് ഘടകകക്ഷിയായ സിപിഐയും ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT