News n Views

തീരദേശ ലംഘനം: എറണാകുളത്ത് സംശയപ്പട്ടികയില്‍ 4,239 കെട്ടിടങ്ങള്‍; റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക്

THE CUE

എറണാകുളം ജില്ലയില്‍ തീര്‍ദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതെന്ന് സംശയിക്കപ്പെടുന്ന നിര്‍മ്മാണങ്ങളുടെ പട്ടികയില്‍ 4,239 കെട്ടിടങ്ങള്‍. മരട് ഫ്‌ളാറ്റ് വിവാദത്തേതുടര്‍ന്ന് നിയമം ലംഘിച്ച കെട്ടിടങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് അവസാനഘട്ടത്തിലേക്കെത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരുന്നു പരിശോധന.

ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം സംശയിക്കുന്ന നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്, 1653 കെട്ടിടങ്ങള്‍. പള്ളിപ്പുറം പഞ്ചായത്താണ് രണ്ടാമത്. ഇവിടെ 677 കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത് തീരദേശ പരിപാലനനിയമം ലംഘിച്ചാകാമെന്ന് പട്ടികയില്‍ പറയുന്നു. പട്ടികയില്‍ പെടുത്തിയതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ കളക്ടറെ അറിയിക്കാന്‍ ചൊവ്വാഴ്ച്ച വരെ സമയം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് ഈ ഘട്ടത്തിലാണ് ഉറപ്പുവരുത്തുന്നത്. ജനുവരി 12ന് കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ചാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT