രാജ്യത്തെ ഏറ്റവും വലിയ വിര്‍ച്വല്‍ ലിറ്റററി ഫെസ്റ്റിവല്‍ എന്ന ഖ്യാതിയോടെ ഐവിഎല്‍എഫിന് തുടക്കം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാഹിത്യവും സിനിമയും എന്ന പേരിലാണ് ഇന്റര്‍നാഷണല്‍ വിര്‍ച്വല്‍ ലിറ്റററി ഫെസ്റ്റിവല്‍. പാവനാത്മാ കോളജ് ഇംഗ്ലീഷ് വിഭാഗം കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 4 മുതല്‍ ജനുവരി 30 വരെ നീളുന്ന സാഹിത്യോത്സവത്തില്‍ സിനിമാ-സാഹിത്യ- അക്കാദമിക് മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് അണിനിരക്കുന്നത്. അടൂര്‍ മുതല്‍ സ്വാസിക വരെ ആറ് തലമുറകളിലെ സിനിമാപ്രതിഭകള്‍ അതിഥികളാകുന്നുവെന്നതാണ് സവിശേഷത. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമ സാഹിത്യ മേഖലകളിലെ പ്രമുഖരുമെത്തും. പഠനക്ലാസുകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ക്വിസ് എന്നിവ അരങ്ങേറും. അക്കാദമിക് പ്രബന്ധങ്ങളും കവിതകളും അവതരിപ്പിക്കുവാനും ഐവിഎല്‍എഫ് വേദി ഒരുക്കുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ആറുമണിക്ക് സിനിമാ സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന അഭിമുഖങ്ങളും ലെക്ച്ചറുകളുമുണ്ടാകും. പാവനാത്മ കോളജിന്റെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലായ Envision-ലൂടെയാണ് സംപ്രേഷണം. സംവാദങ്ങളും ഇന്ററാക്റ്റീവ് സെഷനുകളും എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് തത്സമയം ലഭ്യമാകും. കൂടാതെ പ്രേക്ഷകര്‍ക്കായി വെള്ളിയാഴ്ചകളിലെ ഓരോ സെഷനുകളെയും അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങളുമുണ്ട്. സിനിമയിലൂടെയും സാഹിത്യത്തിലൂടെയും സര്‍ഗ്ഗയാത്രയൊരുക്കുകയാണ് സംഘാടകര്‍.
International Virtual Literary Festival, From Dec 4 to Jan 30.