ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം മനുഷ്യരില്‍ ഏകാഗ്രത കുറവിനും മറവിക്കും കാരണമാകുമെന്ന് പഠനം. വേള്‍ഡ് സൈകാട്രി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇന്റര്‍നെറ്റുപയോഗം സൃഷ്ടിക്കുന്ന മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. സാമൂഹികമായ ഇടപെടലിനെ പോലും ഇന്റര്‍നെറ്റ് ഉപയോഗം ബാധിക്കുമെന്നും പഠനം പറയുന്നു.
തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഇന്റര്‍നെറ്റ് ഉപയോഗം ബാധിക്കുന്നു. വ്യത്യസ്ത കാര്യങ്ങളില്‍ ഒരേ സമയം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റര്‍നെറ്റിലെ രീതി നമ്മുടെ ഏകാഗ്രത ഇല്ലാതാക്കും. ലോകത്തിലെ എന്തിനെകുറിച്ചുള്ള വിവരങ്ങളും ഇന്ററ്റര്‍നെറ്റിലൂടെ തല്‍ക്ഷണം ലഭ്യമാകുന്നതാല്‍ അവയുടെ മൂല്യം ഇല്ലാതാകുന്നുവെന്നും പഠനം വിലയിരുത്തി കൊണ്ട് വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ജോസഫ് ഫിര്‍ത്ത് പറഞ്ഞു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ 2018 ലെ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം 2-5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിദിനം ഒരു മണിക്കൂറില്‍ താഴെ മാത്രമേ സക്രീന്‍ ടൈം അനുവദിക്കാവു. കുട്ടികളിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സാമൂഹിക ഇടപെടലുകള്‍ക്കും വ്യായാമത്തിനും ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സഹായിച്ച്‌കൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിരവധി ആപ്പ്‌ളിക്കേഷനുകളും സോഫ്റ്റ്‌നേറുകളും ലഭ്യമാണ്.
കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റിന്റേയും സാമൂഹ്യമാധ്യമങ്ങളുടേയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വ്യക്തികളേയും സമൂഹത്തെയും ഒരുപോലെ ബാധിക്കുമെന്ന് വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി പ്രഫസര്‍ ജെയ്ംസ് സാരിസ്സ് ചൂണ്ടിക്കാട്ടി.