കാര്‍ നിര്‍മ്മാണം മാത്രമല്ല ഡയറ്റ് പ്ലാനുണ്ടാക്കുന്നതിലും ജനറല്‍ മോട്ടേര്‍സ് വിദഗ്ധരാണെന്നാണ് ശരീരഭാരം കുറച്ചവരുടെ അനുഭവസാക്ഷ്യം. ജനപ്രിയമായ ജനറല്‍ മോട്ടോര്‍സ് ഡയറ്റ് അഥവാ ജി.എം ഡയറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കമ്പനിയാണ്.
തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഊര്‍ജ്ജസ്വലരാക്കാനും വേണ്ടിയാണ് ജനറല്‍ മോട്ടോര്‍സ് ഡയറ്റ് തയ്യാറാക്കിയത്. വെറുതെ ഒരു ഡയറ്റ് പ്ലാനുണ്ടാക്കുകയായിരുന്നില്ല കമ്പനി. അതിനായി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സഹായം തേടി. അവര്‍ തയ്യാറാക്കിയ ഡയറ്റ് ജോണ്‍ ഹോപ്കിന്‍സ് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രീയമായി പരിശോധിപ്പിച്ചു. അതിന് ശേഷം ജനറല്‍ മോട്ടോര്‍സിന്റെ ഡയറക്ര്‍ ബോര്‍ഡ് ഈ ഡയറ്റിന് അനുമതി നല്‍കി. അങ്ങനെ 1985 ആഗസ്ത് പതിനഞ്ചിന് ജി.എം ഡയറ്റ് നിലവില്‍ വന്നു. ഏഴ് ദിവസമാണ് ഈ ഡയറ്റ്. എട്ട് കിലോ വരെ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഇതിനെ ജനപ്രിയമാക്കുന്നത്.
എന്താണ് ജി.എം ഡയറ്റ്
അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം സൗന്ദര്യവും കൂട്ടും ഈ ഡയറ്റ്. ഒരാഴ്ച മാത്രം ചെയ്താല്‍ മതി. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ജി.എം ഡയറ്റ്. പന്ത്രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഈ ദിവസങ്ങളില്‍ മദ്യം പൂര്‍ണമായും ഒഴിവാക്കണം. കഠിനമായ വ്യായാമം പാടില്ല. മുപ്പത് മിനിറ്റ് നടക്കാം.
ഒന്നാം ദിവസം
പഴങ്ങള്‍ മാത്രമാണ് ആദ്യ ദിവസം കഴിക്കേണ്ടത്. ഏത്തപ്പഴം ഒഴിവാക്കണം. തണ്ണിമത്തന്‍ കൂടുതലായി ഉള്‍പ്പെടുത്താം.
രണ്ടാം ദിവസം
പച്ചക്കറികളാണ് രണ്ടാം ദിവസം കഴിക്കേണ്ടത്. വേവിച്ചും അല്ലാതെയും കഴിക്കാം. രാവിലെ ഉരുളക്കിഴങ്ങ് കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടും മറ്റ് പച്ചക്കറികള്‍ കഴിക്കാം. ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ചേന, ചേമ്പ് ഉള്‍പ്പെടെയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം.
മൂന്നാം ദിവസം
പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം
നാലാം ദിവസം
വാഴപ്പഴവും പാലുമാണ് ഈ ദിവസം കഴിക്കേണ്ടത്. ഏത്തപ്പഴമോ റോബസ്റ്റയോ കഴിക്കാം. പാട നീക്കിയ നാല് ഗ്ലാസ്സ് പാല്‍ കുടിക്കണം.
അഞ്ചാം ദിവസം
ബീഫും തക്കാളിയുമാണ് ഈ ദിവസം കഴിക്കേണ്ടത്. പതിനഞ്ച് ഗ്ലാസ് വെള്ളം കുടിക്കണം. ബീഫ് ഇഷ്ടമില്ലാത്തവര്‍ക്ക് ഈ മെനു ഉള്‍പ്പെടുത്താം
രാവിലെ വന്‍പയറും രണ്ട് തക്കാളി
ഉച്ചയ്ക്ക ചോറ്, ഇലക്കറി, രണ്ട് തക്കാളി
രാത്രി തക്കാളി, സലാഡ്
ആറാം ദിവസം
തലേ ദിവസത്തെ മെനു തന്നെയാണ് ഈ ദിവസവും
ഏഴാം ദിവസം
രാവിലെ ജ്യൂസ്
ഉച്ചയ്ക്ക് ചോറ്, ചിക്കന്‍,സലാഡ്
എല്ലാ ദിവസവും പച്ചക്കറി സൂപ്പ് കുടിക്കാം