Doctor's take

കൊവിഡ് രോഗപ്രതിരോധത്തിന് ഹോമിയോ, ഐ.എം.എയുടേത് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ഭാഷയെന്ന് ഡോ.ബിജു

ഡോ.ബിജു

കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കാം എന്ന് ബഹുമാന്യനായ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു . ഉടന്‍ തന്നെ ഐ എം എ എന്ന സ്വകാര്യ സംഘടന പ്രസ്താവനയുമായി രംഗത്തെത്തി . കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയെ പോലും ഭീഷണിപ്പെടുത്തുന്ന ഭാഷയില്‍ ആണ് ഐ എം എ പ്രസ്താവന ഇറക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത് . മുഖ്യമന്ത്രിയെക്കാളും വലിയ സൂപ്പര്‍ മുഖ്യമന്ത്രി ചമയുക ആണ് ഐ എം എ ചെയ്യുന്നത് . ആ പ്രസ്താവനയില്‍ വലിയ രീതിയില്‍ കള്ളം പ്രചരിപ്പിക്കാനും ഐ എം എ ശ്രമിച്ചിട്ടുണ്ട് . സുപ്രീം കോടതി പോലും ഹോമിയോപ്പതിയെ നിരാകരിച്ചു എന്ന കള്ളത്തരം ഐ എം എ പോലെ ഉത്തരവാദിത്വപ്പെട്ട ഒരു സംഘടന എന്ത് അടിസ്ഥാനത്തില്‍ ആണ് ഉന്നയിക്കുന്നത് . ഹോമിയോപ്പതി നിരാകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ഏതാണ് . അതിന്റെ പകര്‍പ്പ് ഐ എം എ യ്ക്ക് ഹാജരാക്കാമോ . ഒരു സ്വകാര്യ വ്യക്തി കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതിയെ അനുവദിയ്ക്കണം എന്ന ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ആ ഹര്‍ജിയില്‍ മെറിറ്റില്ല എന്നതിനാല്‍ ആ ഹര്‍ജി പ്രാഥമികമായി തന്നെ തള്ളിക്കളയുകയും ചെയ്യുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത് . സര്‍ക്കാര്‍ തലത്തില്‍ ആയുഷ് മന്ത്രാലയം ഉള്ളപ്പോള്‍ കോവിഡ് ചികില്‍സിയ്ക്കാന്‍ അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഏത് സ്വകാര്യ ഡോക്ടര്‍ ഹര്‍ജി നല്‍കിയാലും അത് റിജക്ട് ചെയ്യും എന്നത് സ്വാഭാവികം ആണല്ലോ . സ്വകാര്യ ചികിത്സയ്ക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് അലോപ്പതി ഡോക്ടര്‍ ഹര്‍ജി കൊടുത്താലും ഇത് തന്നെ ആകും വിധി. ഒരു പാന്‍ഡെമിക് രോഗ ചികിത്സ നിയന്ത്രണം സര്‍ക്കാരാണ് ചെയ്യേണ്ടത് , സ്വകാര്യ ഡോക്ടര്‍മാര്‍ അല്ല . ഈ ഹര്‍ജി തള്ളി എന്നതിനെ ഹോമിയോപ്പതി ചികില്‍സിക്കാന്‍ പാടില്ല എന്ന് കോടതി പറഞ്ഞു എന്ന രീതിയില്‍ വളച്ചൊടിച്ചു കപട പ്രചാരണം നടത്തുന്നത് ഐ എം എ യ്ക്ക് ഭൂഷണം ആണോ എന്നത് അതിന്റെ സംസ്ഥാന നേതാക്കള്‍ തന്നെ ആലോചിക്കട്ടെ . ചുരുങ്ങിയത് കോടതിയുടെ ആ ഓര്‍ഡര്‍ എങ്കിലും വായിച്ചു നോക്കിയിട്ടു വേണ്ടേ ഇമ്മാതിരി കള്ള പ്രചാരണങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടേണ്ടത്.

ഇനി ശാസ്ത്രീയതയുടെ കാര്യം . അതിന്റെ അവസാന വാക്ക് നിങ്ങളല്ലല്ലോ തീരുമാനിക്കേണ്ടത് ഐ എം എ ..നിങ്ങള്‍ ഒരു വൈദ്യ ശാസ്ത്ര ശാഖയിലെ ഡോക്ടര്‍മാരുടെ ഒരു സ്വകാര്യ സംഘടന മാത്രമല്ലേ . രാജ്യത്ത് ആയുര്‍വേദവും ഹോമിയോപ്പതിയും സിദ്ധയും യുനാനിയും ആദിവാസി വൈദ്യവും ഉള്‍പ്പെടെ നിരവധി ചികിത്സാ രീതികള്‍ ഉണ്ട് .

ഒരു സാമാന്യ ബോധം വേണ്ടേ നിങ്ങള്‍ക്ക് . വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ അംഗീകരിച്ചിട്ടുള്ള ഒരു ചികിത്സാ ശാഖ ആണ് ഹോമിയോപ്പതി. നൂറ്റി ഇരുപതില്പരം ലോക രാജ്യങ്ങളില്‍ ഔദ്യോഗിക അംഗീകാരത്തോടെ ചികില്‍സിയ്ക്കുന്ന ഒരു വൈദ്യശാസ്ത്രം ആണ് ഹോമിയോപ്പതി .ഇന്ത്യയില്‍ നിയമാനുസൃതം സര്‍ക്കാര്‍ കോളജുകളില്‍ വിപുലമായി പഠിപ്പിക്കുകയും നിരവധി സര്‍ക്കാര്‍ സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളിലൂടെ ചികിത്സ നല്‍കുകയും ചെയ്യുന്ന ഒരു വൈദ്യ ശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി . കേന്ദ്ര സര്‍ക്കാറിനു കീഴിലും സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലും ആയുഷ് മന്ത്രാലയം വിപുലമായി പ്രവര്‍ത്തിക്കുന്നു . ഇത്തരത്തില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യശാസ്ത്രം അശാസ്ത്രീയം ആണ്, അത് ചികില്‌സിക്കരുത് പ്രതിരോധ നടപടികളില്‍ പങ്കാളികള്‍ ആകരുത് എന്നൊക്കെ തീട്ടൂരം ഇറക്കാന്‍ ഈ ഐ എം എ എന്ന സ്വകാര്യ സംഘടന ആരാണ്. നിങ്ങള്‍ക്ക് ആരാണ് ഈ അധികാരം ഒക്കെ നല്‍കിയത് . ഇവിടെ നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു സര്‍ക്കാര്‍ ഉണ്ട് , ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ഉണ്ട് . അവര്‍ തീരുമാനിച്ചോളും നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരം ആയത് എന്തൊക്കെയെന്ന് . അതിനെ മറികടന്നു ഭീഷിണിപ്പെടുത്തുന്ന രീതി ഏതായാലും കേരളത്തില്‍ തല്‍ക്കാലം നടക്കില്ല .

ഇനി ശാസ്ത്രീയതയുടെ കാര്യം . അതിന്റെ അവസാന വാക്ക് നിങ്ങളല്ലല്ലോ തീരുമാനിക്കേണ്ടത് ഐ എം എ ..നിങ്ങള്‍ ഒരു വൈദ്യ ശാസ്ത്ര ശാഖയിലെ ഡോക്ടര്‍മാരുടെ ഒരു സ്വകാര്യ സംഘടന മാത്രമല്ലേ . രാജ്യത്ത് ആയുര്‍വേദവും ഹോമിയോപ്പതിയും സിദ്ധയും യുനാനിയും ആദിവാസി വൈദ്യവും ഉള്‍പ്പെടെ നിരവധി ചികിത്സാ രീതികള്‍ ഉണ്ട് . ഇവയുടെ ഒക്കെ ശാസ്ത്രീയതയും അശാസ്ത്രീയതയും തീരുമാനിക്കുന്നത് നിങ്ങള്‍ അല്ലല്ലോ . നിങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ ആവശ്യത്തിനുള്ള അവഗാഹവും ഇല്ല.അതിനുള്ള അവകാശവും നിങ്ങള്‍ക്ക് ഇല്ല . കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും ആണ് ഈ നാട്ടില്‍ ആധികാരികം . ബന്ധപ്പെട്ട ആയുഷ് സ്ഥാപനങ്ങള്‍ ആ വൈദ്യശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട റിസര്‍ച്ചുകളും സ്റ്റഡിയും റിപ്പോര്‍ട്ടുകളും നിരന്തരം നടത്തുകയും പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട്. അല്ലാതെ ഐ എം എ യുടെ തീട്ടൂരം അല്ല ഇവിടുത്തെ നിയമം . ബള്‍ബിനും പെയിന്റിനുമൊക്കെ പണം വാങ്ങി അണു നാശിനി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഐ എം എ യുടെ ആ ശാസ്ത്രീയത തല്‍ക്കാലം ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ഒന്നും ആവശ്യമില്ല താനും . ഐ എം എ യുടെ അറിവിലേക്കായി തല്ക്കാലം കോവിഡുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാം . ഇന്ത്യയില്‍ മണിപ്പൂര്‍ , ഗോവ , ഗുജറാത്ത് , ജമ്മു ആന്‍ഡ് കാശ്മീര്‍ ,ഡല്‍ഹി , തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് ചികിത്സയില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രം അലോപ്പതിയോടൊപ്പം സംയോജിത ചികിത്സ എന്ന നിലയില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഔദ്യോഗികമായി തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട് . അവിടങ്ങളില്‍ പലയിടത്തും മികച്ച ഫലം കിട്ടിയതായുള്ള വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.ക്യൂബയില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കിയതില്‍ ഹോമിയോപ്പതി മരുന്നുകള്‍ വ്യാപകമായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതിന്റെ ഫലം ആണ് എന്ന് ക്യൂബന്‍ സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു ..

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ . ശാസ്ത്രത്തിന്റെ അവസാന വാക്ക് നിങ്ങളല്ല .. നിങ്ങള്‍ക്കറിയുന്നത് മാത്രമാണ് ശാസ്ത്രം അത് മാത്രമാണ് സത്യം എന്നൊന്നും വിചാരിച്ചു കളയരുത് . ഏത് വൈദ്യ ശാസ്ത്രത്തിന്റെയും പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തുക എന്നതാണ് ഇത്തരം ഒരു അവസ്ഥയില്‍ സ്വീകരിക്കേണ്ട നിലപാട് . ജനപക്ഷത്ത് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ അത്തരം ഒരു നിലപാട് എടുക്കുമ്പോള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെ പോലും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് രംഗത്തു വരുന്ന ഐ എം എ യോട് മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടം എടുത്ത് പറയട്ടെ ഈ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട . കുത്തിത്തിരുപ്പുമായി ഇറങ്ങേണ്ട സമയം അല്ല ഇതെന്ന് ഓര്‍ത്താല്‍ നന്ന്...

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT