covid vaccine india 
Health and Wellness

വാക്സിൻ എടുത്താൽ എത്രകാലം ഇമ്മ്യൂണിറ്റി?, രണ്ട് ഡോസ് വാക്സിൻ എടുത്തവർ മുൻകരുതലുകൾ എടുക്കണോ ?

ഇന്‍ഫോക്ലിനികില്‍ ഡോ.അരുണ്‍ മംഗലത്ത് എഴുതിയത്‌

കൊവിഡ്; ഒരു സിമ്പിൾ പ്രശ്നോത്തരി

1. നിലവിൽ ഇൻഡ്യയുടെ വാക്സിൻ നിർമ്മാണ ശേഷി എത്രയാണ് ?

കോവാക്സിനും കോവിഷീൽഡും കൂടി മാസം ഏതാണ്ട് 9 കോടി ഡോസ്.

2. ഇതു മുഴുവൻ ആഭ്യന്തര ഉപയോഗത്തിന് കിട്ടുമോ ?

രണ്ടു കമ്പനികളും വിദേശരാജ്യങ്ങളുമായി കരാറൊപ്പിട്ടതുകൊണ്ട് ഉറപ്പിച്ചുപറയാൻ പറ്റില്ല.

3. കിട്ടുകയാണെങ്കിൽ ഇവ മാത്രം ഉപയോഗിച്ച് ഇന്ത്യ മുഴുവൻ വാക്സിനേഷൻ ചെയ്യാൻ എത്ര കാലം എടുക്കും ?

ഏകദേശം രണ്ടു വർഷമെങ്കിലും.

4. മറ്റേതെങ്കിലും വാക്സിനുകൾ വരാൻ സാധ്യതയുണ്ടോ?

മെയ് മാസം തൊട്ട് പ്രൈവറ്റിൽ സ്പുട്നിക് വാക്സിൻ കിട്ടിയേക്കും. വരും മാസങ്ങളിൽ മറ്റു വിദേശ വാക്സിനുകളും സ്വകാര്യ വിപണിയിൽ കിട്ടിയേക്കും.

5. വാക്സിനേഷൻ പ്രോഗ്രാം വൈകുന്നതു കൊണ്ട് കുഴപ്പമുണ്ടോ ?

ഉണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകർച്ച തടയാൻ പറ്റൂ. അല്ലെങ്കിൽ പുതിയ വകഭേദങ്ങൾ ഉണ്ടാകാനും അവ വാക്സിനുകളെ മറികടക്കാനുമുള്ള സാധ്യത വർദ്ധിക്കും.

6. രണ്ട് ഡോസ് വാക്സിൻ എടുത്തവർ മുൻകരുതലുകൾ എടുക്കണോ ?

വേണം. ഇവർക്കും രോഗം വരാനും, വന്നാൽ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്, വാക്സിൻ കിട്ടാത്തവരെ അപേക്ഷിച്ച് കുറവാണെങ്കിലും.

7. കൊവിഡ് വന്നവർക്കും വാക്സിൻ എടുക്കണോ ? വേണമെങ്കിൽ എപ്പോൾ ?

വേണം. രോഗം മാറി മൂന്നുമാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലത് എന്നാണ് CDC നിർദ്ദേശം.

8. ആദ്യ ഡോസ് വാക്സിൻ എടുത്തശേഷം കൊവിഡ് വന്നാൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണോ ?

വേണം. രോഗം മാറി നാലാഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കേണ്ടത്.

9. വാക്സിൻ എടുത്താൽ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?

നിലവിലത്തെ പഠനങ്ങളനുസരിച്ച് ഒരു വർഷം വരെ.

10. അത് കഴിഞ്ഞാലോ ?

വിശദമായ പഠനങ്ങൾ വരുന്നതുവരെ കൃത്യമായി പറയാനാവില്ല.

11. ഒരു കൊല്ലം കഴിഞ്ഞ് ബൂസ്റ്റർ വേണ്ടിവരുമോ?

വിശദമായ പഠനങ്ങൾ വരുന്നതുവരെ പറയാനാവില്ല.

12. ഒരു ഡോസ് വാക്സിൻ എടുത്താൽ എന്തെങ്കിലും പ്രൊട്ടക്ഷൻ കിട്ടുമോ ?

തീർച്ചയായും. വാക്സിൻ എടുത്ത് മൂന്ന് മുതൽ 8 -12 ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഭാഗികമായ സംരക്ഷണം ലഭിക്കും.

13. രണ്ടാമത്തെ ഡോസ് എടുത്തില്ല എങ്കിൽ കുഴപ്പമുണ്ടോ ?

വാക്സിൻ കൊണ്ട് ലഭിക്കാവുന്ന പരമാവധി സംരക്ഷണം ലഭിക്കില്ല.

14. ഭാവിയിൽ വാക്സിനുകൾക്ക് മാറ്റം വരുത്തേണ്ടി വരുമോ ?

നിലവിലെ വാക്സിൻ ഫലിക്കാത്ത തരത്തിലുള്ള പുതിയ വൈറസ് വേരിയന്റുകൾ ഉണ്ടായാൽ മാറ്റം വരുത്തിയ വാക്സിൻ വേണ്ടി വരും.

15. കോവിഡ് വാക്സിൻ എടുത്തവർക്ക് 28 ദിവസത്തേക്ക് രക്തം ദാനം ചെയ്യാൻ പറ്റില്ല എന്നു കേട്ടു ?

ശരിയല്ല. ഇതിൽ മാറ്റം വന്നിട്ടുണ്ട്. മെയ് അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം വാക്സിൻ എടുത്താൽ 14 ദിവസത്തേക്ക് രക്തം ദാനം ചെയ്യാൻ പാടില്ല എന്നതാണ് പുതിയ നിർദേശം.

16. പുതിയ കോവിഡ് വകഭേദങ്ങൾ പഴയ പരിശോധനകൾ കൊണ്ട് തിരിച്ചറിയാൻ സാധിക്കുമോ ?

നിലവിലെ വകഭേദങ്ങൾ തിരിച്ചറിയാൻ സാധിക്കും.

17. സംസ്ഥാനങ്ങൾക്ക് വിദേശത്തുനിന്ന് വാക്സിൻ വാങ്ങാമോ ?

നിലവിൽ റഷ്യയുടെ സ്പുട്നിക് വാക്സിൻ മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ അംഗീകാരമുള്ള വാക്സിൻ. അത് സംസ്ഥാനങ്ങൾക്ക് വാങ്ങി വിതരണം ചെയ്യാമോ എന്ന് അധികം വൈകാതെ അറിയാം.

18. ഇനി എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമോ ?

ചുരുങ്ങിയത് ഒരു രണ്ടു വർഷത്തേക്കെങ്കിലും സാധ്യത കുറവാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT