മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് കോറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പടര്‍ന്നു പിടിച്ച ന്യൂമോണിയക്ക് കാരണം കൊറോണ വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരികരിക്കുകയായിരുന്നു. 2012 ല്‍ സൗദിയിലാണ് ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്.
ലക്ഷണങ്ങള്‍:
തലവേദന, ചുമ, പനി, തുമ്മല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ശ്വാസതടസ്സം, ഛര്‍ദ്ദി, ശരീരവേദന എന്നിവ കൂടുതല്‍ അപകടകരമായ കൊറോണ വൈറസുകളുമായി ബന്ധപ്പെട്ടിരിക്കുന്ന രോഗലക്ഷണങ്ങളായി പറയപ്പെടുന്നു. ഇവ പിന്നീട് ഗുരുതരമായ ശ്വാസകോശ പ്രശനങ്ങള്‍ക്ക് വരെ കാരണമായേക്കാം.
മുന്‍കരുതലുകള്‍:
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക, പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക, ശ്വസന പ്രശ്‌നങ്ങള്‍ മൂലം ബുദ്ധി മുട്ടുന്നവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക, കൈകാലുകള്‍ കൃത്യമായ ഇടവേളകളില്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, മത്സ്യ-മാംസങ്ങള്‍ നല്ലതുപോലെ വേവിച്ച് മാത്രം കഴിക്കുക, എന്നിവയെല്ലാമാണ് രോഗബാധയില്‍ നിന്നും രക്ഷനേടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.
ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി ചൈനയില്‍ പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണം.