Global

ജീവനുവേണ്ടി പിടയുമ്പോഴും പിഞ്ചുസഹോദരിയെ കൈവിടാതെ അഞ്ച് വയസുകാരി ; ലോകത്തെ നടുക്കി സിറിയന്‍ യുദ്ധ ചിത്രം

THE CUE

ലോകമനസാക്ഷിയെ ഞെട്ടിച്ച് തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ പിഞ്ചു സഹോദരിയെ തൂക്കി പിടിച്ചു നില്‍ക്കുന്ന അഞ്ച് വയസുകാരിയുടെ ചിത്രം. ബോംബാക്രമണത്തില്‍ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്നും കൈ നീട്ടി ഏഴ് മാസം പ്രായമുള്ള സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കുട്ടിയെ പച്ച കുപ്പായത്തില്‍ തൂക്കിപ്പിടിച്ച റിഹാം അല്‍ അബ്ദുള്ള ബുധനാഴ്ച്ച മരിച്ചു. റിഹാമിന്റെ കുഞ്ഞുസഹോദരി ടൂക്ക തലയ്ക്ക് ഗുരുതര പരുക്കേറ്റ് അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ്.

സിറിയ ഇദ്‌ലിബിലെ അരിഹയില്‍ ബുധനാഴ്ച്ച യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ആറ് പെണ്‍കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റിഹാമിന്റെ സഹോദരി റൊവാനെയും അമ്മയുമാണ് മരിച്ചത്. റൊവാനെയുടെ ഹൃദയത്തിനും വയറിനും മാരകമായി മുറിവേറ്റിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ റിഹാമിന്റെ മറ്റൊരു സഹോദരി ദാലിയ അപകടനില തരണം ചെയ്തു.

ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇദ്‌ലിബ് മേഖല. ഇദ്‌ലിബ് സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര ഉടമ്പടിയുണ്ടെങ്കിലും സിറിയന്‍ ഭരണകൂടവും സഖ്യകക്ഷിയായ റഷ്യയും ബോംബിങ് തുടരുകയാണ്.

അരിഹയിലെ പ്രാദേശിക ന്യൂസ് വെബ്‌സൈറ്റില്‍ ജോലി ചെയ്യുന്ന ഫോട്ടോജേണലിസ്റ്റ് ബാഷര്‍ അല്‍ ഷെയ്ഖ് ആണ് ചിത്രം പകര്‍ത്തിയത്. രംഗം കണ്ട് തന്‍ ഞെട്ടിപ്പോയെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ തൗഫീഖ് കത്താന്‍ പറഞ്ഞു.

തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ഒരാളെ പുറത്തെത്തിച്ച ശേഷം ഞാന്‍ വീണ്ടും അകത്തുകയറി. ഇതുകണ്ട് ഞെട്ടിപ്പോയി. ദൗര്‍ഭാഗ്യവശാല്‍ കുട്ടികള്‍ താഴേക്ക് വീണു.
തൗഫീഖ് കത്താന്‍

എട്ട് വര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇദ്‌ലിബില്‍ കഴിഞ്ഞ നാല് ആഴ്ച്ചയ്ക്കിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതലാണെന്ന് സേവ് ദ ചില്‍ഡ്രന്‍ സംഘടന ചൂണ്ടിക്കാട്ടി. 2011ലുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തേത്തുടര്‍ന്നാണ് സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. 3.7 ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT